മറവി എന്നത് മനുഷ്യ സഹജമാണ്. അതായത് മനുഷ്യരായി പിറന്ന എല്ലാവർക്കും മറവി ഉണ്ടാകാം. പേര്, സ്ഥലം, മറ്റുള്ളവർ പറഞ്ഞ കാര്യങ്ങൾ, ഒരു സാധനം വച്ച സ്ഥലം എന്നിങ്ങനെ പലതും ദൈനംദിന ജീവിതത്തിൽ നാം മറക്കാറുണ്ട്. ഇത് സർവ്വസാധാരണവും പേടിക്കാൻ ഇല്ലാത്തതുമാണ്. എന്നാൽ മറവി നിത്യജീവിതത്തെ ബാധിക്കുന്നു എങ്കിൽ അൽപ്പം കരുതിയിരിക്കണം. മറവി രോഗത്തിന്റെ തുടക്കമാകാം ഇത്.
ഭക്ഷണ ശീലം, ഉറക്കം തുടങ്ങി പലതും നമ്മുടെ ഓർമ്മ ശക്തിയെ ബാധിക്കുകയും മറവിയ്ക്ക് കാരണമാകുകയും ചെയ്‌തേക്കാം. അതിനാൽ മികച്ച ഓർമ്മ ശക്തിയ്ക്കും തലച്ചോറിന്റെ ആരോഗ്യത്തിനും ചില കാര്യങ്ങൾ നാം ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.
ഭക്ഷണം- ആരോഗ്യപ്രശ്‌നങ്ങൾക്കുള്ള ഏറ്റവും മികച്ച മരുന്ന് ഭക്ഷണം തന്നെയാണ്. നല്ല ഭക്ഷണം നമുക്ക് നല്ല ആരോഗ്യം പ്രധാനം ചെയ്യുന്നു. തലച്ചോറിന്റെ ആരോഗ്യത്തിനായി നമുക്ക് ചില ഭക്ഷണങ്ങൾ നിത്യജീവിതത്തിന്റെ ഭാഗമാക്കാം. ഡ്രൈഫ്രൂട്‌സുകൾ, ഡാർക് ചോക്ലേറ്റ്, മഞ്ഞൾ, എന്നിവ ദിവസേന കഴിക്കുന്നത് ഓർമ്മ ശക്തിയ്ക്ക് മികച്ചതാണ്.
വ്യായാമം – ഓർമ്മ ശക്തി വർദ്ധിപ്പിക്കാൻ ഏറ്റവും മികച്ച മാർഗ്ഗമാണ് വ്യായാമം. പതിവായി വ്യായാമം ചെയ്യുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. വ്യായാമം ചെയ്യുന്നത് ശരീരത്തിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുന്നു. തലച്ചോറിന്റെ പ്രവർത്തനത്തെയും ഇത് സ്വാധീനിക്കുന്നു.
ഉറക്കം – തലച്ചോറിന്റെ ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. നന്നായി ഉറങ്ങുന്നത് തലച്ചോറിന് ആവശ്യത്തിന് വിശ്രമം നൽകും. ഇത് തലച്ചോറിന്റെ പ്രവർത്തനത്തെ സുഗമമാക്കും. ഇത് മറവി കുറയ്ക്കുന്നതിനും നല്ല ഓർമ്മ ശക്തിയ്ക്കും കാരണമാകും.
ഗെയിമുകൾ- വെറുതെ ഇരിക്കുമ്പോൾ ചില ഗെയിമുകളിൽ ഏർപ്പെടുന്നത് തലച്ചോറിന്റെ ആരോഗ്യം വർദ്ധിപ്പിക്കും. ചെസ്, സുഡോക്കോ, പസിലുകൾ എന്നിവ കളിക്കുന്നത് നല്ലതാണ്.
ചികിത്സ- നിത്യ ജീവിതത്തെ ബാധിക്കും വിധം ഓർമ്മക്കുറവ് അനുഭവപ്പെടുന്നു എങ്കിൽ ഉടനെ ചികിത്സ തേടണം.
Discussion about this post