ഡല്‍ഹി: ഡല്‍ഹിയിലെ മലിനീകരണ നിയന്ത്രണത്തിന് കേന്ദ്രത്തിന്റെ പിന്തുണ. രാജ്യ തലസ്ഥാനത്തെ ഗതാഗത പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് കേന്ദ്രം അറിയിച്ചു.
ഡല്‍ഹിയിലെ ഗതാഗത പ്രശ്നങ്ങളും വായു മലിനീകരണവും കുറയ്ക്കുന്നതിന് കെജ്രിവാള് സര്‍ക്കാറുമായി ചേര്‍ന്ന പ്രവര്‍ത്തിയ്ക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ഡല്‍ഹിയിലെ കൂടുതല്‍ പ്രശ്നമുള്ള സ്ഥലങ്ങള്‍ കണ്ടെത്തുകയും അത് ഡല്‍ഹി സര്‍ക്കാറിനെ അറിയിക്കുമെന്നും ഒന്നിച്ചു ചേര്‍ന്ന് ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനുള്ള നടപടിയെടുക്കുമെന്നും
അദ്ദേഹം വ്യക്തമാക്കി.
ഡല്‍ഹി സര്‍ക്കാര്‍ കൊണ്ടു വന്ന ഒറ്റ-ഇരട്ട അക്ക നമ്പര്‍ വാഹന ഫോര്‍മുലയെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ പിന്തുണച്ചതിന് പി്ന്നാലെയാണ് നിതിന്‍ ഗഡ്കരിയും പിന്തുണയറിയിച്ചത്. വാഹന രജിസ്ട്രേഷനിലെ ഒറ്റ, ഇരട്ട അക്ക നമ്പറുകളുടെ അടിസ്ഥാനത്തില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമേ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലറക്കാന്‍ പാടൂ എന്നതാണ് പുതിയ നിയമം.
അടുത്ത വര്‍ഷം ആദ്യമുതലായിരിക്കും ഇത് പ്രാബല്യത്തില്‍ വരിക. ഡല്‍ഹി കോടതിയില്‍ നിന്നും വായു മലിനീകരണം വര്ധിയ്ക്കുന്നെന്ന തുടര്‍ച്ചയായ പരാമര്‍ശങ്ങള്‍ക്ക് പിറകെയാണ് കെജ്രിവാള് വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
Discussion about this post