കോസ്റ്റാറിക്ക : ഫുട്‌ബോൾ താരത്തെ മുതല കടിച്ചുകൊന്നു. കോസ്റ്റാറിക്കയിലാണ് സംഭവം. 29 കാരനായ ജീസസ് ആൽബെർട്ടോ ലോപസ് ഓർട്ടിസ് ആണ് കൊല്ലപ്പെട്ടത്. കാനസ് നദിയിൽ വെച്ചാണ് ഓർട്ടിസിനെ മുതല കടിച്ചത്. മുതല ഉണ്ടെന്നറിഞ്ഞിട്ടും വ്യായാമത്തിനിടെ ഇയാൾ നദിയിലേക്ക് ചാടുകയായിരുന്നു എന്നാണ് ദൃക്‌സാകഷികൾ പറയുന്നത്.
കോസ്റ്റാറിക്കയുടെ തലസ്ഥാന നഗരമായ സാൻ ജോസിൽ നിന്ന് ഏകദേശം 140 മൈൽ അകലെ ഗ്വാനകാസ്റ്റെ പ്രവിശ്യയിലെ സാന്താക്രൂസ് പട്ടണത്തിന് സമീപമാണ് സംഭവം. നദിയിൽ ചാടിയ ഓർട്ടിസിനെ കടിച്ച് കൊന്ന മുതല മൃതദേഹവും കൊണ്ട് നീന്തിപ്പോകുകയായിരുന്നു. തുടർന്ന് പോലീസ് എത്തി മുതലകൾക്ക് നേരെ വെടിയുതിർത്ത ശേഷമാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തത്.
Discussion about this post