Tuesday, June 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

നൂറ് സീറ്റ് ചീറ്റിയാൽ വാക്കുപാലിക്കണ്ടേ സതീശാ? തോറ്റാൽ വനവാസത്തിന് പോകേണ്ടി വരുമെന്ന് സുധാകരൻ

by Brave India Desk
Apr 6, 2026, 07:37 pm IST
in Kerala
Share on FacebookTweetWhatsAppTelegram

നിയമസഭാ തിരഞ്ഞെടുപ്പ് ചൂട് കനക്കവെ കോൺഗ്രസിനുള്ളിലെ പടലപ്പിണക്കങ്ങൾ പരസ്യമാകുന്നു. യുഡിഎഫിന് നൂറ് സീറ്റ് കിട്ടിയില്ലെങ്കിൽ താൻ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രഖ്യാപനത്തെ പരിഹസിച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ രംഗത്തെത്തി. സതീശൻ വാക്കുപാലിക്കുന്ന നേതാവാണെങ്കിൽ പറഞ്ഞതുപോലെ വനവാസത്തിന് പോകേണ്ടി വരുമെന്നാണ് സുധാകരൻ പറഞ്ഞത്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ അതിവൈകാരികമായി സതീശൻ നടത്തിയ പ്രഖ്യാപനം ഇപ്പോൾ അദ്ദേഹത്തിന് തന്നെ തിരിച്ചടിയായിരിക്കുകയാണ്. സതീശൻ വനവാസത്തിന് പോകുന്നത് തങ്ങൾക്ക് സങ്കടമുള്ള കാര്യമാണെന്ന് പരിഹാസരൂപേണ പറഞ്ഞ സുധാകരൻ, വാക്ക് പാലിക്കപ്പെടണം എന്ന് ഓർമ്മിപ്പിച്ചത് സതീശൻ വിരുദ്ധ പക്ഷത്തിന് ആയുധമായിട്ടുണ്ട്. “സതീശൻ വാക്ക് പാലിക്കുന്ന നേതാവാണെങ്കിൽ പോകേണ്ടി വരുമല്ലോ, സ്വാഭാവികമായും അതിൽ ഞങ്ങൾക്ക് സങ്കടമുണ്ട്” എന്നായിരുന്നു സുധാകരന്റെ മറുപടി. സതീശൻ പറഞ്ഞ വാക്ക് പാലിക്കപ്പെടണം എന്ന രീതിയിലാണ് സുധാകരൻ സംസാരിച്ചത്.

തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വന്നില്ലെങ്കിൽ സതീശന്റെ രാഷ്ട്രീയ ഭാവി ചോദ്യചിഹ്നമാകുമെന്ന് സുധാകരന്റെ വാക്കുകൾ അടിവരയിടുന്നു. ഗ്രൂപ്പ് വൈര്യം മറനീക്കി പുറത്തുവരുന്ന കാഴ്ചയാണ് പത്തനംതിട്ടയിൽ കണ്ടത്. സതീശൻ വനവാസത്തിന് പോകാതിരിക്കാൻ നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാമെന്ന സുധാകരന്റെ പ്രസ്താവനയിലെ പരിഹാസം കോൺഗ്രസ് പ്രവർത്തകർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

Stories you may like

പുരുഷന്മാർ വോട്ട് ബാങ്കല്ലേ? കെഎസ്ആർടിസിയിലെ സ്ത്രീ സൗജന്യ യാത്രയ്‌ക്കെതിരെ പുരുഷ സംഘടന സെക്രട്ടേറിയറ്റിന് മുന്നിൽ തെരുവിൽ; ചർച്ചയായി പ്രതിഷേധം

പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, ബാക്കി എവിടെപ്പോകും? വി.ഡി. സതീശൻ; ‘മെൻസ് അസോസിയേഷന്’ മറുപടി

നൂറ് സീറ്റ് എന്ന അതിമോഹം നടപ്പായില്ലെങ്കിൽ സതീശനെ പുകച്ചുപുറത്താക്കാൻ പാർട്ടിയിലെ ഒരു വിഭാഗം കരുനീക്കം തുടങ്ങിക്കഴിഞ്ഞു എന്നതിന്റെ സൂചനയാണിത്. കോൺഗ്രസ് അധികാരത്തിൽ വരുമെന്ന് അവകാശപ്പെടുമ്പോഴും നേതാക്കൾ തമ്മിലുള്ള ഈ പരസ്യപ്പോര് യുഡിഎഫ് ക്യാമ്പുകളിൽ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. സതീശന്റെ ‘വനവാസം’ കോൺഗ്രസിനുള്ളിലെ പുതിയ അധികാരത്തർക്കങ്ങൾക്ക് വഴിയൊരുക്കുമെന്ന് ഉറപ്പായി.

Tags: K SUDHAKARANVF SATHEESHAN
ShareTweetSendShare

Latest stories from this section

വി ഡി സതീശൻ സ്റ്റാലിന്റെ പുനർജന്മമോ?  തുറന്ന കത്തുമായി കാപ സുരേന്ദ്രൻ

വി ഡി സതീശൻ സ്റ്റാലിന്റെ പുനർജന്മമോ?  തുറന്ന കത്തുമായി കാപ സുരേന്ദ്രൻ

ആ പുഞ്ചിരിക്ക് പിന്നിൽ ഇത്രയും വലിയ നോവോ? വേദനയുമായി രേണു സുധി; ഈ തെറ്റ് ഇനി ആരും ആവർത്തിക്കരുത്!

ആ പുഞ്ചിരിക്ക് പിന്നിൽ ഇത്രയും വലിയ നോവോ? വേദനയുമായി രേണു സുധി; ഈ തെറ്റ് ഇനി ആരും ആവർത്തിക്കരുത്!

‘പ്രിയദർശിനി’ ഉദ്ഘാടനത്തിനിടെ നാടകീയ രംഗങ്ങൾ, മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിലേക്ക് ചൂട് പായസം വീണു

‘പ്രിയദർശിനി’ ഉദ്ഘാടനത്തിനിടെ നാടകീയ രംഗങ്ങൾ, മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിലേക്ക് ചൂട് പായസം വീണു

മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യത്തെ പിന്തുണച്ച് യുഡിഎഫ് ; സർക്കാരിന് കത്ത് നൽകും

മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യത്തെ പിന്തുണച്ച് യുഡിഎഫ് ; സർക്കാരിന് കത്ത് നൽകും

Latest News

കേരളത്തിൽ ഭീതി വിതച്ച് വീണ്ടും ഷിഗെല്ല ; ഏഴ് കേസുകൾ കൂടി സ്ഥിരീകരിച്ചു ; അതീവ ജാഗ്രത നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

ഷിഗെല്ല ബാധിച്ച് ഒരു മരണം കൂടി ; തൃശ്ശൂരിൽ യുവാവ് മരിച്ചു ; ആകെ മരണസംഖ്യ അഞ്ചായി ; കണ്ണൂരിൽ രണ്ടുപേർ ചികിത്സയിൽ

11 സുപ്രധാന കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യയും സ്ലോവാക്യയും ; നയതന്ത്ര ബന്ധം ‘സമഗ്ര പങ്കാളിത്ത’ത്തിലേക്ക് ഉയർത്തിയതായി പ്രഖ്യാപനം

11 സുപ്രധാന കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യയും സ്ലോവാക്യയും ; നയതന്ത്ര ബന്ധം ‘സമഗ്ര പങ്കാളിത്ത’ത്തിലേക്ക് ഉയർത്തിയതായി പ്രഖ്യാപനം

തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന് നേരെ മുട്ടയേറ് ; പ്രതിഷേധം മമതാ ബാനർജിയുടെ വസതിക്കു മുൻപിൽ

തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന് നേരെ മുട്ടയേറ് ; പ്രതിഷേധം മമതാ ബാനർജിയുടെ വസതിക്കു മുൻപിൽ

ഒരു സാധനവും ഇത്ര ക്വാളിറ്റിയോടെ ഉണ്ടാക്കരുത്, കമ്പനി പൊളിഞ്ഞുപോകും; പാപ്പരായ ബഹുരാഷ്ട്ര കമ്പനിയ്ക്ക് പറ്റിയത് ഇതാണ്

ആപ്പുകളിലെ ‘ഫ്രീ ട്രയൽ’ മുതൽ മാളുകളിലെ ഐസ്ക്രീം വരെ; നിങ്ങളുടെ തലച്ചോറിനെ പറ്റിക്കുന്ന ‘റെസിപ്രോസിറ്റി’ മാജിക്!

സിനിമയല്ല, പോപ്കോൺ ആണ് കളി! തിയേറ്ററുകാർ നമ്മളിൽ നിന്ന് ലക്ഷങ്ങൾ കൊള്ളയടിക്കുന്ന ആ രഹസ്യ തന്ത്രം

സിനിമയല്ല, പോപ്കോൺ ആണ് കളി! തിയേറ്ററുകാർ നമ്മളിൽ നിന്ന് ലക്ഷങ്ങൾ കൊള്ളയടിക്കുന്ന ആ രഹസ്യ തന്ത്രം

ഇന്ത്യൻ പ്രതിരോധത്തിന് പുതിയ കരുത്ത് പകർന്ന് ‘LRLACM’ ; പൂർണ്ണമായും തദ്ദേശീയമായി വികസിപ്പിച്ച ദീർഘദൂര ലാൻഡ് അറ്റാക്ക് ക്രൂസ് മിസൈൽ പരീക്ഷണം വിജയകരം

ഇന്ത്യൻ പ്രതിരോധത്തിന് പുതിയ കരുത്ത് പകർന്ന് ‘LRLACM’ ; പൂർണ്ണമായും തദ്ദേശീയമായി വികസിപ്പിച്ച ദീർഘദൂര ലാൻഡ് അറ്റാക്ക് ക്രൂസ് മിസൈൽ പരീക്ഷണം വിജയകരം

സിഗരറ്റ് വിറ്റ കമ്പനി ക്ലാസ്മേറ്റായി:അവസാന പേജിലെ ആ രഹസ്യം

സിഗരറ്റ് വിറ്റ കമ്പനി ക്ലാസ്മേറ്റായി:അവസാന പേജിലെ ആ രഹസ്യം

അവസാന പന്തിലെ റണ്ണൗട്ട്, വെളിച്ചക്കുറവ്, സൂപ്പർ ഓവർ, നോ-ബോൾ വിവാദം; അടിയും തിരിച്ചടിയുമായി ഇന്ത്യ എ-ലങ്ക എ പോര്; ജയം ലങ്കയ്ക്കൊപ്പം

അവസാന പന്തിലെ റണ്ണൗട്ട്, വെളിച്ചക്കുറവ്, സൂപ്പർ ഓവർ, നോ-ബോൾ വിവാദം; അടിയും തിരിച്ചടിയുമായി ഇന്ത്യ എ-ലങ്ക എ പോര്; ജയം ലങ്കയ്ക്കൊപ്പം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies