ശ്രീനഗർ; പാകിസ്താനിലും അഫ്ഗാൻ അതിർത്തിയിലും ഭൂചലനം. കശ്മീരിലും ഡൽഹി എൻസിആറിലും പ്രകമ്പനം അനുഭവപ്പെട്ടു. രാത്രി 9.30 ഓടെയായിരുന്നു പ്രകമ്പനം ഉണ്ടായത്.
അഫ്ഗാനിലെ ഹിന്ദുകുഷ് മേഖലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് സീസ്‌മോളജി സെന്റർ അറിയിച്ചു. 181 കിലോമീറ്റർ ആഴത്തിൽ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു.
5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. കശ്മീരിലെ രജൗരി, ശ്രീനഗർ, ഗുൽമാർഗ്, കത്ര തുടങ്ങിയിടങ്ങളിലാണ് കൂടുതലായി പ്രകമ്പനം അനുഭവപ്പെട്ടത്. പാകിസ്താനിലെ ലാഹോറിലും ഇസ്ലാമാബാദിലും റാവൽപിണ്ടി, പെഷവാർ തുടങ്ങിയിടങ്ങളിലും ഭൂചലനം ഉണ്ടായി. പലയിടങ്ങളിലും ജനങ്ങൾ പരിഭ്രാന്തരായി വീടിന് പുറത്തിറങ്ങി നിൽക്കുകയായിരുന്നു.
രാവിലെ 8.32 ന് 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം കശ്മീരിലടക്കം അനുഭവപ്പെട്ടിരുന്നു. 10.24 ന് വീണ്ടും പ്രകമ്പനം ഉണ്ടായി. ആർക്കും നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
Discussion about this post