അനുഷ്ഠാനങ്ങളിൽ എന്നത് പോലെ ആരാധനകളിലും ആചാരങ്ങളിലും വിശാലമായ കാഴ്ചപ്പാടുള്ള മതമാണ് ഹിന്ദുമതം. ഹൈന്ദവ വിശ്വാസമനുസരിച്ച് ഭൂമി ദേവി മുതൽ ആകാശ ഗോളങ്ങൾ വരെ ആരാധനക്ക് അർഹരാണ്. ഹിന്ദുക്കൾക്ക് പ്രാർത്ഥനകൾ നടത്താൻ ഒരു പ്രത്യേക ദിവസം നിഷ്കർഷിച്ചിട്ടില്ല. ഏതൊരു ദിവസവും ഏതൊരു നിമിഷവും പ്രാർത്ഥന നടത്താൻ നിയന്ത്രണങ്ങൾ കാര്യമായി ഇല്ല എന്ന് തന്നെ പറയാം.
എങ്കിലും, ചില ദേവതമാരെ ആരാധിക്കാൻ ചില പ്രത്യേക ദിവസങ്ങൾ വിശിഷ്ടമാണ് എന്ന് ആചാര്യന്മാർ പറയുന്നു. ഇത്തരത്തിൽ ഞായറാഴ്ച ആരാധിക്കേണ്ട ദേവത സൂര്യനാണ് എന്നാണ് വിശ്വാസം.
സംസ്കൃത്തിൽ രവിവാരം എന്നാണ് ഞായറാഴ്ചയെ പറയുന്നത്. സൂര്യന്റെ പര്യായമാണ് ‘രവി‘. ആരോഗ്യത്തിന്റെയും കർമ്മത്തിന്റെയും ദേവതയാണ് സൂര്യൻ. ഞായറാഴ്ച ദിവസം സൂര്യദേവനെ പ്രാർത്ഥിച്ച് ഉപവസിക്കുന്നത് ത്വക്ക് രോഗങ്ങളിൽ നിന്നും മോചനം നേടാൻ ഉത്തമമാണെന്ന് പറയപ്പെടുന്നു. ക്ഷേത്രങ്ങളിൽ സൂര്യദേവന് ചുവന്ന പൂക്കൾ അർപ്പിക്കുന്നതും നെറ്റിയിൽ രക്തചന്ദനക്കുറി അണിയുന്നതും നല്ലതാണ്. ചുവന്ന വസ്ത്രങ്ങൾ ധരിച്ച് വിവിധ സൂര്യ മന്ത്രങ്ങൾ ചൊല്ലി വേണം ഉപവസിക്കാൻ.
ഉപവാസമെടുക്കുന്ന ഭക്തർ അസ്തമയത്തിന് മുൻപ് ഒരു തവണ മാത്രമേ ഭക്ഷണം കഴിക്കാവൂ. ഉപ്പുള്ളതും എണ്ണമയമുള്ളതും വറുത്തതുമായ ഭക്ഷ്യവസ്തുക്കൾ ഒഴിവാക്കണം. ഓം സൂര്യായ നമഃ, ഓം ആദിത്യ ദേവായ നമഃ എന്നീ മന്ത്രങ്ങൾ ചൊല്ലി പ്രഭാതത്തിലെ ഇളവെയിലിൽ കിഴക്ക് ദിക്കിന് അഭിമുഖമായി നിന്ന് കണ്ണടച്ച് അൽപ്പനേരം സൂര്യനെ ധ്യാനിക്കുന്നതും ഈ ദിവസം ചെയ്താൽ നല്ലതാണ് എന്ന് ആചാര്യന്മാർ പറയുന്നു. പ്രഭാതത്തിലെ സൂര്യരശ്മികൾ ഏൽക്കുന്നത് മിക്ക ത്വക്ക് രോഗങ്ങൾക്കുമുള്ള ചികിത്സാ വിധിയായി ആധുനിക വൈദ്യശാസ്ത്രം തന്നെ നിർണയിച്ചിട്ടുള്ളതാണ്.
Discussion about this post