ന്യൂഡൽഹി: ചൈനീസ് പ്രൊപ്പഗാൻഡ ഇന്ത്യയിൽ പ്രചരിപ്പിക്കാൻ ചൈന ശ്രമിച്ചെന്ന റിപ്പോർട്ടിൽ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ.കോൺഗ്രസും ന്യൂസ്‌ക്ലിക്കും ചൈനയും തമ്മിൽ പൊക്കിൾകൊടി ബന്ധമാണെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. ചൈനീസ് പ്രൊപ്പഗാൻഡ ഇന്ത്യയിൽ പ്രചരിപ്പിക്കാൻ അമേരിക്കൻ കോടീശ്വരനായ ടെക് ഭീമൻ നെവില്ലെ റോയ് സിംഗത്തിനെയാണ് ചൈന ഉപയോഗിച്ചത്. ന്യൂസ്‌ക്ലിക്ക് വെബ് സൈറ്റിന് ചൈനീസ് പ്രൊപ്പഗാൻഡ പ്രചരിപ്പിക്കാൻ വലിയ രീതിയിൽ സാമ്പത്തിക സഹായം ലഭിച്ചുവെന്നാണ് റിപ്പോർട്ട്. 2021 ൽ കേന്ദ്ര ഏജൻസികൾ അന്വേഷിച്ചപ്പോൾ യുഎസ് കോടീശ്വരനെയും മീഡിയ പോർട്ടലായ ന്യൂസ്‌ക്ലിക്കിനെയും കോൺഗ്രസ് പ്രതിരോധിച്ചതായി കേന്ദ്രമന്ത്രി ആരോപിച്ചു.
ന്യൂസ്‌ക്ലിക്ക് ‘ചൈനീസ് പ്രചരണത്തിന്റെ അപകടകരമായ ആഗോള വെബ്’ ആണെന്ന് വളരെ മുൻപ് തന്നെ ഇന്ത്യ ലോകത്തോട് വിളിച്ചുപറഞ്ഞിരുന്നു.2021ൽ, കള്ളപ്പണം വെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ട തെളിവുകളുടെ അടിസ്ഥാനത്തിൽ ന്യൂസ്‌ക്ലിക്കിനെതിരെ കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചപ്പോൾ, കോൺഗ്രസും മുഴുവൻ ഇടതുപക്ഷ-ലിബറുകളും അതിനെ പ്രതിരോധിക്കാൻ എത്തിയെന്നാണ് മന്ത്രിയുടെ കുറ്റപ്പെടുത്തൽ.
നെവിലിനേയും ന്യൂസ്‌ക്ലിക്കിനെയും കോൺഗ്രസ് പ്രതിരോധിക്കുന്നത് സ്വാഭാവികമാണ്, കാരണം ദേശീയ താൽപ്പര്യം അതിന്റെ നേതൃത്വത്തിന് ഒരിക്കലും പ്രാധാന്യമില്ല. അതേ കോൺഗ്രസ് പാർട്ടി തന്നെയല്ലേ 2008 ൽ സിപിസിയുമായി ഇന്ത്യയിൽ ചൈനയുടെ താൽപ്പര്യം പ്രോത്സാഹിപ്പിക്കുന്നതിനായി ധാരണാപത്രം ഒപ്പുവെച്ചതും സംഭാവനകൾ സ്വീകരിച്ചതുമെന്ന് മന്ത്രി ചോദിച്ചു.
യുപിഎ അതിന്റെ പേര് ആയിരം തവണ മാറ്റിയേക്കാം. എന്നാലവരുടെ കൈകളിൽ രാജ്യം സുരക്ഷിതമാകില്ലെന്ന് ജനങ്ങൾക്ക് അറിയാമെന്ന് മന്ത്രി കുറ്റപ്പെടുത്തി. എൻജിഒകളും ആക്ടിവിസ്റ്റുകളും അവരുമായി അടുത്ത ബന്ധമുള്ളവർക്കും ഇത്തരം ചൈനീസ് ബന്ധമെന്ന് ഇന്ന് ന്യൂയോർക്ക് ടൈംസ് അന്വേഷണമാണ് പുറത്തുവിട്ടത്. ന്യൂസ് ക്ലിക്കിന് 38 കോടി രൂപയുടെ വിദേശ ഫണ്ട് ലഭിച്ചുവെന്ന വിവരത്തേ തുടർന്ന് ഇഡി അന്വേഷണം നടന്നതിന് രണ്ട് വർഷത്തിന് ശേഷമാണ് ഈ റിപ്പോർട്ട് പുറത്തുവരുന്നത്. ഇന്ത്യ വിരുദ്ധ അജണ്ട നടപ്പിലാക്കാൻ വിദേശ ശക്തികൾ ശ്രമിക്കുന്നുവെന്ന ഇഡി കണ്ടെത്തലുകളെ സാധൂകരിക്കുന്നതാണ് നിലവിലെ കണ്ടെത്തൽ
Discussion about this post