കോട്ടയം :എം സി റോഡിൽ മന്ദിരം ജംഗ്‌ഷന് സമീപം പ്രവർത്തിച്ചുവരുന്ന സുധ ഫൈനാന്‍സ് എന്ന ധനകാര്യ സ്ഥാപനത്തിൽ നിന്നും ഒന്നരക്കോടിയുടെ സ്വർണവും എട്ടു ലക്ഷം രൂപയും മോഷണം പോയി. തിങ്കളാഴ്ച രാവിലെ സ്ഥാപനത്തിലെ ജീവനക്കാരി എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.
കഴിഞ്ഞ രണ്ടു ദിവസമായി സ്ഥാപനത്തിന് അവധി ആയിരുന്നതിനാൽ അതിനിടയിലായിരിക്കും മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. ഇരുനിലകെട്ടിടത്തിൽ രണ്ടാം നിലയിലാണ് ഈ സ്ഥാപനം പ്രവർത്തിച്ചിരുന്നത്. സ്ഥാപനത്തിന്റെ താഴും ലോക്കറും ഗ്യാസ് കട്ടർ ഉപയോഗിച്ച് അറുത്തുമാറ്റിയാണ് മോഷ്ടാവ് ഉള്ളിൽ കടന്നത്. പോലീസ് നായക്ക് മണം ലഭിക്കാതിരിക്കാൻ മോഷ്ടാവ് പരിസരത്തു സോപ്പ് പൊടി വിതറിയിട്ടുണ്ട്. ഒരാളുടെ കാൽപാടുകൾ വ്യക്തമായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. സ്ഥാപനത്തിലെ സി സി സി ടിവിയുടെ രണ്ടു ഹാർഡ് ഡിസ്കുകളും മോഷണം പോയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.
Discussion about this post