ഭൂതകാലം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രാഹുൽ സദാശിവന്റെ അടുത്ത ചിത്രത്തിൽ മമ്മൂട്ടി പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കും. നീണ്ട വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് മലയാളത്തിൽ മമ്മൂട്ടി ഒരു പ്രതിനായക വേഷത്തിൽ അഭിനയിക്കുന്നത്. ചിത്രത്തിൽ അർജുൻ അശോകൻ ആണ് നായകനായി എത്തുന്നത്. ഹൊറർ വിഭാഗത്തിൽ പെടുന്ന ചിത്രം ആയിരിക്കും ഇതെന്നാണ് സൂചന.
വിക്രം വേദ എന്ന സൂപ്പർ ഹിറ്റ് തമിഴ് ചലച്ചിത്രത്തിന്റെ നിർമ്മാതാക്കളായ വൈ നോട്ട് സ്റ്റുഡിയോസ് മലയാളത്തിൽ ആദ്യമായി നിർമ്മിക്കുന്ന സിനിമയായിരിക്കും ഇത്. ഓഗസ്റ്റ് 15ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. വരിക്കാശ്ശേരി മന ഒരു പ്രധാന ലൊക്കേഷൻ ആകുന്ന ചിത്രം പാലക്കാട്, കൊച്ചി പ്രദേശങ്ങളിലായാണ് ഒരുങ്ങുക.
മമ്മൂട്ടിയുടെ ശക്തമായ പ്രതിനായക വേഷം തന്നെയായിരിക്കും സിനിമയുടെ പ്രധാന ആകർഷണമെന്നാണ് സൂചന. 30 ദിവസമാണ് മമ്മൂട്ടി ഈ ചിത്രത്തിനായി നൽകിയിരിക്കുന്നത്. റെഡ് റെയ്ൻ എന്ന സയന്റിഫിക് ഫിക്ഷൻ സിനിമ സംവിധാനം ചെയ്തു കൊണ്ടാണ് രാഹുൽ സദാശിവൻ സിനിമ രംഗത്തേക്ക് എത്തുന്നത്. ഭൂതകാലം രാഹുലിന്റെ ശ്രദ്ധേയ ചിത്രമായിരുന്നു.
Discussion about this post