ലക്‌നൗ : ഭക്തിഗാനം ആലപിച്ച മുസ്ലീം യുവതിയുടെ സഹോദരനെ അക്രമികൾ കുത്തിക്കൊന്നു. യുപിയിലെ രതൻപുരിയിലെ മുഹമ്മദ്പൂർ മാഫി ഗ്രാമത്തിലാണ് സംഭവം. 17 കാരനായ കുർഷീദ് ആണ് കൊല്ലപ്പെട്ടത്.
ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ദിവസവേതന തൊഴിലാളിയായിരുന്നു കുർഷീദ്. രാത്രി ഭക്ഷണം കഴിച്ച് വീട്ടിൽ നിന്ന് പുറത്തിറങ്ങിയ 17 കാരനെ മൂന്ന് ബൈക്കുകളിലായി എത്തിയ അക്രമികൾ തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് ഇവർ തമ്മിൽ വാക്കേറ്റമുണ്ടായി. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് നാട്ടുകാർ പറഞ്ഞു.
”ഹര ഹര ശംഭോ” എന്ന ഭക്തിഗാനം ആലപിച്ച് ശ്രദ്ധനേടിയ ഗായികയാണ് ഫർമാനി നാസ്. ഗാനം വൈറലായതോടെ രൂക്ഷവിമർശനവുമായി മുസ്ലീം മതനേതാക്കൾ രംഗത്തെത്തി. ഇത് ഇസ്ലാമിനെതിരാണെന്നും ഹറാമാണെന്നും ഇവർ ഫർമാനി നാസിനോട് പറഞ്ഞിരുന്നു. എന്നാൽ കലാകാരന്മാർക്ക് മതമില്ലെന്ന് ഫർമാനി നാസ് തിരിച്ചടിച്ചു. ഇവർക്കെതിരെ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ താൻ ഒരിക്കലും പിന്നോട്ടില്ല എന്ന നിലപാടിലാണ് നാസ്.
Discussion about this post