ലക്‌നൗ: വന്ദേ ഭാരത് എക്സ്പ്രസിന് നേരെ ഉണ്ടായ കല്ലേറിൽ കോച്ചിന്റെ ചില്ലിനു കേടുപാടുണ്ടായി. ഞായറാഴ്ച ഉത്തർ പ്രദേശിലെ ബരാബങ്കിയില്‍ സഫേദാബാദ് റെയില്‍വേ സ്റ്റേഷന് സമീപം ആയിരുന്നു സംഭവം.
ഖോരഖ്പൂരിൽ നിന്നും ലക്നൗവിലേക്ക് പോകുകയായിരുന്ന ട്രെയിനിനു നേരെ ആയിരുന്നു കല്ലേറുണ്ടായത്. കല്ലേറിനെ തുടന്ന് കോച്ചിന്റെ ചില്ലിനു വിള്ളൽ ഉണ്ടായിട്ടുണ്ട്. സംഭവത്തെ തുടർന്ന് ബരാബങ്കി റെയില്‍വെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സംഭവസ്ഥലത്തു എത്തിയ ആര്‍.പി.എഫ് ഇന്‍സ്പെക്ടര്‍ സംശയാസ്പദമായ രീതിയില്‍ ഒന്നും കണ്ടെത്താൻ ആയിട്ടില്ല എന്നറിയിച്ചു. യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കുക, പൊതുമുതല്‍ നശിപ്പിക്കുക, സർക്കാർ വസ്തുവകകൾ നശിപ്പിക്കുക എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. രണ്ടാഴ്ച മുൻപ് ഉത്തർപ്രദേശിലെ അയോദ്ധ്യാ സ്റ്റേഷന് സമീപവും സമാനമായ രീതിയിൽ വന്ദേ ഭാരത്തിനു നേരെ കല്ലേറുണ്ടായിരുന്നു.
Discussion about this post