താനൂർ : മലപ്പുറം താനൂരിൽ പോലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവത്തിൽ പോസ്റ്റ് റിപ്പോർട്ട് പുറത്തുവന്നു. മരിച്ച യുവാവിന്റെ ശരീരത്തിൽ 21 മുറിവുകൾ ഉണ്ടായിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ശ്വാസകോശത്തിലെ നീർക്കെട്ടും രക്തസ്രാവവും ആണ് മരണകാരണമായി പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നത്. പോലീസ് മർദ്ദനം മരണകാരണങ്ങളിലേക്ക് നയിച്ചേക്കാം എന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നു.
താനൂർ പോലീസ് കസ്റ്റഡിയിൽ മരിച്ച താമിർ ജിഫ്രിയുടേത് കസ്റ്റഡി മരണം തന്നെയാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നത്. താമിർ ജിഫ്രിയുടെ ശരീരത്തിൽ 21 മുറിവുകൾ ഉണ്ടായിരുന്നു. മയക്കുമരുന്ന് ഉപയോഗത്തെ തുടർന്ന് പലവിധ അസുഖങ്ങൾ ഉള്ള ആളായിരുന്നു താമിർ ജിഫ്രി എന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നുണ്ട്.
അമിതമായി മയക്കുമരുന്ന് ഉപയോഗം മൂലം ശ്വാസകോശത്തിലെ നീർക്കെട്ടും ഹൃദയധമനികളിലെ തടസവും പോലെയുള്ള പ്രശ്നങ്ങൾ താമിർ ജിഫ്രിയ്ക്ക് ഉണ്ടായിരുന്നു. ഇതിന് ആക്കം കൂട്ടുന്ന രീതിയിൽ പോലീസ് മർദ്ദനം ഏറ്റതോടെ രക്തസ്രാവവും ഉണ്ടായി എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
Discussion about this post