ന്യൂഡൽഹി : നാഷണൽ നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കമ്മീഷൻ (NNMC) ബിൽ കേന്ദ്രസർക്കാർ രാജ്യസഭയിലും പാസാക്കി. പാർലമെന്റ് പാസാക്കിയ എൻഎൻഎംസി ബിൽ നഴ്‌സിംഗ് വിദ്യാഭ്യാസത്തിൽ കൂടുതൽ പ്രൊഫഷണലിസം കൊണ്ടുവരുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ നഴ്സിംഗ് വിദ്യാഭ്യാസത്തിൽ പരിവർത്തനാത്മക മാറ്റങ്ങൾ കൊണ്ടുവരാൻ ലക്ഷ്യമിടുന്നതാണ് NNMC ബില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഈ നിയമനിർമ്മാണം വഴി നിലവിലുള്ള ഇന്ത്യൻ നഴ്‌സിംഗ് കൗൺസിലിന് പകരം ഒരു ആധുനിക നിയന്ത്രണഘടന ഉണ്ടാകുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
നഴ്‌സിംഗ് വിദ്യാഭ്യാസത്തിന്റെയും സേവനങ്ങളുടെയും നിലവാരം ഉയർത്തുന്നതിനും പ്രൊഫഷണൽ പെരുമാറ്റം മെച്ചപ്പെടുത്തുന്നതിനും ബിൽ സഹായകരമാകും.
ജൂലൈ 28 നായിരുന്നു എൻഎൻഎംസി ബിൽ കേന്ദ്രസർക്കാർ ലോക്സഭയിൽ പാസാക്കിയത്. ഓഗസ്റ്റ് എട്ടിന് രാജ്യസഭയുടെ അംഗീകാരവും കൂടി ലഭിച്ചതോടെ നിയമനിർമ്മാണം സംബന്ധിച്ച പാർലമെന്ററി നടപടികൾ പൂർത്തിയായി.
Discussion about this post