ന്യൂഡല്‍ഹി : ജപ്പാനിലെ ഹിരോഷിമ, നാഗസാക്കി അണുബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവരെ ഇന്ത്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ അനുസ്മരിച്ചു. അണുബോംബാക്രമണത്തിന്റെ 78-ാം വാര്‍ഷികത്തില്‍ ഹിരോഷിമയിലെയും നാഗസാക്കിയിലെയും ഇരകള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കൊണ്ട് എംപിമാര്‍ മൗനമാചരിച്ചു. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ ജാപ്പനീസ് അംബാസഡര്‍ ഹിരോഷി സുസുക്കി ഇന്ന് രാവിലെ പാര്‍ലമെന്റില്‍ എത്തിയിരുന്നു.
വര്‍ഷം തോറും ഓഗസ്റ്റ് 9ന് നാഗസാക്കി ദിനമായി ലോകമെമ്പാടും ആചരിക്കാറുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാനിലെ നാഗസാക്കി നഗരം അണുബോംബ് വീണു തകര്‍ന്ന ദിവസമായിരുന്നു അത്. ആണവായുധങ്ങളുടെ അപാരമായ നശീകരണ ശക്തിയുടെയും ശാശ്വത സമാധാനം പുലര്‍ത്തേണ്ടതിന്റെ ആവശ്യകതയുടെയും ഓര്‍മ്മപ്പെടുത്തലാണ് ഈ ദിനം.
1945-ല്‍, ജപ്പാനിലെ ഹിരോഷിമ നഗരത്തില്‍ ഓഗസ്റ്റ് 6 നും നാഗസാക്കി 9 നും യുഎസ് അണുബോംബ് വര്‍ഷിച്ചു. ബോംബുകള്‍ ഏകദേശം നഗരങ്ങളുടെ 90 ശതമാനം നശിപ്പിക്കുകയും 3 ലക്ഷത്തിലധികം ആളുകളെ കൊല്ലുകയും ചെയ്തു.
Discussion about this post