ന്യൂഡൽഹി: വീണാ വിജയൻ കരിമണൽ കമ്പനിയിൽ നിന്ന് മാസപ്പടി വാങ്ങിയ സംഭവത്തിൽ സിപിഎമ്മും കോൺഗ്രസും ഒത്തുതീർപ്പ് രാഷ്ട്രീയം നടപ്പാക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. മുഖ്യമന്ത്രിയോടോ സർക്കാരിനോടോ പ്രതിപക്ഷം വിശദീകരണം തേടുന്നില്ല. കണ്ടെത്തൽ പുറത്തുവന്നയുടൻ നിയമസഭാ നടപടികൾ വെട്ടിച്ചുരുക്കാൻ കാര്യോപദേശക സമിതി തീരുമാനിച്ചത് ലജ്ജാകരമാണെന്നും അദ്ദേഹം പ്രതികരിച്ചു.
സംസ്ഥാനത്ത് പിണറായി വിജയൻ നയിക്കുന്ന ‘പിണറായി ഐക്യ മുന്നണി’ മാത്രമാണ് നിലവിലുള്ളത്. വി.ഡി സതീശൻ പിണറായിക്ക് പിന്നിൽ വാലും ചുരുട്ടി ഇരിക്കുന്നു.’ സംഘടിത കൊള്ള’ യെന്ന് ചാനൽ ചർച്ചയിൽ വന്ന് പറയുന്ന യുഡിഎഫ് അംഗങ്ങൾ സഭയിൽ മിണ്ടുന്നില്ല. ജനങ്ങളുടെ വിഷയങ്ങൾ ഉന്നയിക്കേണ്ടത് ചാനൽ ചർച്ചയിലല്ല ,നിയമസഭയിലാണ്. പി.ടി തോമസിന്റെ ആത്മാവിനോട് നീതി പുലർത്താനെങ്കിലും കോൺഗ്രസ് ഈ വിഷയം നിയമസഭയിൽ ഉന്നയിക്കേണ്ടതായിരുന്നെന്ന് മുരളീധരൻ പറഞ്ഞു.
‘മടിയിൽ കനമില്ലാത്തവർ ആരേയും ഭയക്കേണ്ടെന്ന്’ പറയുന്ന പിണറായി വിജയൻ മൗനം തുടരുകയാണ്. പ്രതിപക്ഷത്തിൻറെ സഹകരണത്തിൻറെ പിന്നിലും കരിമണൽ മുതലാളിയുമായുള്ള ബന്ധമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വി.ഡി.സതീശനും പി.കെ.കുഞ്ഞാലിക്കുട്ടിയും ജനങ്ങളോട് കാര്യങ്ങൾ വിശദീകരിക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.
മാസപ്പടിയിലും ആചാരലംഘനത്തിലുമെല്ലാം ഭരണ-പ്രതിപക്ഷ കൂട്ടുകെട്ടാണ്. ഈ സാഹചര്യത്തിൽ പുതുപ്പള്ളിയിൽ ഘഉഎഡഉഎ ഒരു സ്ഥാനാർത്ഥി മതിയെന്നും എന്നും കേന്ദ്രമന്ത്രി പരിഹസിച്ചു. വാളയാറിന് അപ്പുറമുള്ള രാഷ്ട്രീയ സഹകരണം സംസ്ഥാനത്തിന് അകത്തും പ്രഖ്യാപിക്കുന്നതാണ് നല്ലതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
Discussion about this post