ന്യൂഡൽഹി : ന്യൂസ് ക്ലിക്ക് പോർട്ടലിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അമേരിക്കൻ ശതകോടീശ്വരൻ നെവിൽ റോയ് സിംഗാമും മുതിർന്ന സിപിഐ(എം) നേതാവ് പ്രകാശ് കാരാട്ടും തമ്മിലുള്ള ചില ഇമെയിൽ ഇടപാടുകളെ കുറിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തും. ഇന്ത്യയിൽ രാജ്യവിരുദ്ധത പ്രോത്സാഹിപ്പിക്കുന്നതിനും ചൈനീസ് പ്രചരണത്തിനും ആയാണ് ഇടത് അനുകൂല വർത്താ പോർട്ടൽ ന്യൂസ് ക്ലിക്ക് വിദേശത്തുനിന്നും വലിയതോതിൽ ധനസഹായം കൈപ്പറ്റിയതായി പറയുന്നത്.
ന്യൂസ്‌ക്ലിക്കിൽ നിന്ന് ആക്ടിവിസ്റ്റ് ടീസ്റ്റ സെതൽവാദിന്റെ കുടുംബാംഗങ്ങൾക്ക് 40 ലക്ഷം രൂപയോളം കൈമാറിയതിനെ കുറിച്ചും വിശദമായ അന്വേഷണങ്ങൾ നടക്കുന്നുണ്ട്.
ചൈനീസ് പ്രചാരണത്തിനായി അമേരിക്കൻ വ്യവസായിയിൽ നിന്നാണ് സംശയാസ്പദമായ ഫണ്ട് സ്വീകരിച്ചതായി വെളിവാക്കപ്പെട്ടിട്ടുള്ളത്. പത്രപ്രവർത്തകനും എഴുത്തുകാരനുമായ പരഞ്ജോയ് ഗുഹ താകുർത്തയ്ക്കും ന്യൂസ്‌ക്ലിക്കിലെ ചില ജീവനക്കാർക്കും 72 ലക്ഷം രൂപ കൈമാറ്റം ചെയ്‌തതിനെ കുറിച്ചും ഫെഡറൽ സാമ്പത്തിക അന്വേഷണ ഏജൻസി വിശദമായി അന്വേഷിക്കുന്നുണ്ട്.
ന്യൂസ് ക്ലിക്ക് നേതൃത്വം നൽകിയ കള്ളപ്പണം വെളുപ്പിക്കലിൽ നിലവിൽ ജയിലിൽ കഴിയുന്ന ആക്ടിവിസ്റ്റ് ഗൗതം നവ്‌ലാഖയ്ക്ക് 17.08 ലക്ഷം രൂപ നൽകിയതായിട്ടാണ് കണ്ടെത്തിയിട്ടുള്ളത്. ന്യൂസ്‌ക്ലിക്കിന്റെ ഓഹരി ഉടമയും സിപിഐ(എം) ഐടി സെല്ലിലെ അംഗവുമായ ബപ്പാടിത്യ സിൻഹയ്ക്ക് വിവിധ കാലയളവുകളിൽ ആയി 97.32 ലക്ഷം രൂപ വരെ നൽകിയിട്ടുള്ളതായും കണ്ടെത്തിയിട്ടുണ്ട്.
Discussion about this post