ലക്‌നൗ : മഥുരയിലെ ശ്രീകൃഷ്ണ ജന്മസ്ഥാനിന് അരികില്‍ നിര്‍മ്മിച്ച നൂറിലധികം കെട്ടിടങ്ങള്‍ യുപി സര്‍ക്കാര്‍ പൊളിച്ച് മാറ്റി. ജന്മസ്ഥാനിന് സമീപത്തെ നയി ബസ്ത എന്ന പ്രദേശം കൈയ്യടക്കി ന്യൂനപക്ഷ സമൂഹം നിര്‍മ്മിച്ച 135 കെട്ടിടങ്ങളാണ് പൊളിച്ച് മാറ്റുന്നത്. റെയില്‍വേയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ഭൂമി. പ്രാദേശിക ഭരണകൂടത്തിന്റെയും റെയില്‍വേ ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തിലാണ് പൊളിക്കല്‍ നടപടികള്‍.
ശ്രീകൃഷ്ണ ജന്മസ്ഥാന ഭൂമിയിലെ ഷാഹി ഈദ്ഗാ മസ്ജിദുമായി ബന്ധപ്പെട്ട നിയമനടപടികള്‍ നടന്ന് കൊണ്ടിരിക്കെയാണ് ഈ നടപടികള്‍. മഥുരയില്‍ നിന്ന് വൃന്ദാവനിലേക്കുള്ള റെയില്‍ പാത നാരോ ഗേജില്‍ നിന്ന് ബ്രോഡ്‌ഗേജിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ പ്രസ്തുത ഭൂമിയിലെ കെട്ടിടങ്ങള്‍ പൊളിക്കുന്നത്. നിയമാനുസൃതമായി എല്ലാ കാര്യങ്ങളും പാലിച്ച്് തന്നെയാണ് നടപടികളുമായി മുന്നോട്ട് പോകുന്നതെന്ന് റെയില്‍വേ എഞ്ചിനീയര്‍ നിതിന്‍ ഗാര്‍ഗ് വ്യക്തമാക്കി. വന്ദേ ഭാരത് പോലെയുള്ള അതിവേഗ ട്രെയിനുകള്‍ക്കായിയുള്ള അതിവേഗ റെയില്‍ പാതയാണ് ഇവിടെ നിര്‍മ്മിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post