സിഡ്‌നി: സ്വന്തം രാജ്യത്തിനും മക്കൾക്കുമായി പൊതുകത്ത് അയച്ച് ചൈനയിൽ ജയിലിലുള്ള മാദ്ധ്യമ പ്രവർത്തക. ഓസ്‌ട്രേലിയൻ മാദ്ധ്യമ പ്രവർത്തകയായ ചെങ് ലീയാണ് ചൈനയിൽ തന്റെ ദുരൂഹമായ അറസ്റ്റിന് മൂന്ന് വർഷം പിന്നിടുമ്പോൾ കത്തയച്ചിരിക്കുന്നത്. ഞാൻ സൂര്യനെ മിസ് ചെയ്യുന്നു എന്ന് തുടങ്ങുന്ന കത്ത് ഓസ്‌ട്രേലിയയ്‌ക്കൊരു പ്രണയലേഖനം എന്ന് വിശേഷിപ്പിച്ചാണ് അയച്ചിരിക്കുന്നത്.
ചൈനയും ഓസ്ട്രേലിയയും തമ്മിലുള്ള സംഘർഷം വർദ്ധിക്കുന്ന സമയത്താണ് ചെങ്ങിനെ തടവിലാക്കിയത്.വിദേശത്ത് സ്റ്റേറ്റ് രഹസ്യങ്ങൾ വിതരണം ചെയ്തു എന്നാണ് മാദ്ധ്യമ പ്രവർത്തകയ്ക്ക് എതിരെയുള്ള കുറ്റം. രാജ്യം മുഴുവൻ ചെങ്ങിനെ ‘തന്റെ മക്കളുമായി വീണ്ടും ഒന്നിക്കുന്നത്’ കാണാൻ ആഗ്രഹിക്കുന്നുവെന്ന് ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോംഗ് പറഞ്ഞു.
തന്റെ സെല്ലിൽ സൂര്യ പ്രകാശം പോലും ലഭിക്കുന്നില്ലെന്നും വർഷത്തിൽ 10 മണിക്കൂർ മാത്രമാണ് സൂര്യനെ കാണാൻ അവസരം ലഭിക്കുന്നുവെന്നും മാദ്ധ്യമപ്രവർത്തക പറയുന്നു. മക്കൾക്കും രാജ്യത്തിനും വേണ്ടി കൊതിക്കുന്നുവെന്ന് ചെങ് ലീ കത്തിൽ പറയുന്നുണ്ട്.
Discussion about this post