തുര്‍ക്കിയില്‍ ബാലവിവാഹങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. രാജ്യത്ത് 1,80,000 ബാലവധുക്കള്‍ ഉണ്ടെന്നാണ് പോപ്പുലേഷന്‍ ആന്‍ഡ് ഹെല്‍ത്ത് റിസര്‍ച്ച് നടത്തിയ സര്‍വെയിലെ കണ്ടെത്തല്‍
തുര്‍ക്കിയില്‍ നടക്കുന്ന വിവാഹങ്ങളില്‍ മൂന്നിലൊന്നും മുതിര്‍ന്ന പുരുഷനും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും തമ്മിലാണെന്ന് കണക്കുകള്‍ പറയുന്നു. 2002ല്‍ പെണ്‍കുട്ടികളുടെ വിവാഹ പ്രായം 16ല്‍ നിന്ന് 17 ആയി ഉയര്‍ത്തിയിരുന്നു. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ കോടതിയുടെ സമ്മതത്തോടെ 16 വ.സ്സിലും വിവാഹം നടത്താം. ഇത്തരത്തില്‍ വിവാഹം നടത്താനായി 20000 അപേക്ഷകളാണ് 2012ല്‍ ലഭിച്ചതെന്ന് ഇസ്മിര്‍ ബാര്‍ അസോസിയേഷന്‍ അംഗമായ അഭിഭാഷക നൂറിയ കാതന്‍ പറഞ്ഞു.
തുര്‍ക്കിയില്‍ നടക്കുന്ന വിവാഹങ്ങളില്‍ 28 ശതമാനം വധുക്കളുടെയും പ്രായം 18ല്‍ താഴെയാണെന്ന് യുണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ട് 2013ല്‍ നടത്തിയ സര്‍വെയില്‍ കണ്ടെത്തിയിരുന്നു.
Discussion about this post