കാബൂൾ: കൈയയച്ച് സഹായിച്ച പാകിസ്താനെ തിരഞ്ഞു കൊത്തി താലിബാൻ. അഫ്ഗാനിസ്ഥാനെ ഭീകരതയുടെ ഉറവിടമാണെന്ന പാക് സർക്കാരിന്റെ പ്രസ്താനയ്ക്ക് മറുപടി നൽകിയാണ് താലിബാൻ പരസ്യമായി പാകിസ്താന്റെ തൊലിയുരിച്ചത്.
പാകിസ്താനെ ആക്രമിക്കാൻ അഫ്ഗാൻ മണ്ണ് ഉപയോഗിക്കില്ലെന്ന് ഞങ്ങൾ ഉപ്പോഴും വാദിക്കുന്നു. എന്തുകൊണ്ടാണ് പാകിസ്താനിൽ മാത്രം തീവ്രവാദം വർദ്ധിച്ചത്? അതിനുള്ള ഉത്തരം സ്വന്തം അതിർത്തിക്കുള്ളിൽ നിന്ന് തന്നെ തേടണമെന്ന് താലിബാൻ കുറ്റപ്പെടുത്തി. താലിബാന്റെ വക്താവ് സബിഹുള്ള മുജാഹിദിന്റേതാണ് പ്രസ്താവന.
സുരക്ഷാ സേനയ്ക്കും ഇന്റൽ ഓപ്പറേഷനുകൾക്കും ആയി പാകിസ്താൻ ചെലവഴിക്കുന്ന തുക ചൂണ്ടക്കാട്ടിയും വക്താവ് പാകിസ്താനെ കുറ്റപ്പെടുത്തി. രാജ്യത്തിന്റെ ബജറ്റിന്റെ വലിയൊരു തുക ഭീകരതയ്‌ക്കെതിരെ പോരാടാനാണ് ചെലവഴിക്കുന്നത്. ഇത് എന്തുകൊണ്ടാണ് രാജ്യകത്തിന് ഭീകരതയെ നിയന്ത്രിക്കാൻ കഴിയുന്നില്ലെന്ന് താലിബാൻ ചോദിച്ചു.
അവരുടെ പോരായ്മകൾക്ക് അവർ അഫ്ഗാനിസ്ഥാനെ കുറ്റപ്പെടുത്തേണ്ടതില്ല. ഓപ്പറേഷനിൽ കൊല്ലപ്പെട്ട 18 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ പാകിസ്താനിൽ നിന്നുള്ളവരാണെന്ന് സബിഹുള്ള മുജാഹിദ് ചൂണ്ടിക്കാട്ടി. ഐഡന്റിറ്റി പരിശോധിച്ചതിൽ നിന്നാണ് ഇക്കാര്യം വ്യക്തമായതെന്ന് അവർ കൂട്ടിച്ചേർത്തു.
Discussion about this post