ഛണ്ഡീഗഡ്: നൂഹിൽ വർഗ്ഗീയ സംഘർഷം ലക്ഷ്യമിട്ട് ആക്രമണം അഴിച്ചുവിട്ട മതതീവ്രവാദികൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി ഹിന്ദു വിശ്വാസികൾ. പ്രതിഷേധ സൂചകമായി നഗരമദ്ധ്യമത്തിൽ വിശ്വാസികൾ ഹനുമാൻ ചാലിസ ചൊല്ലി. പ്രതിഷേധ പ്രകടനും വിശ്വാസികൾ സംഘടിപ്പിച്ചു.
വൻ സംഘർഷങ്ങൾക്ക് വേദിയായ കുണ്ടിലിയിലെ പിയാവ് മണിയാരി പ്രദേശത്ത് ആയിരുന്നു പ്രതിഷേധ സൂചകമായി ഹിന്ദു വിശ്വാസികൾ ഒത്തു കൂടിയത്. ഇന്നലെ വൈകീട്ട് ഓടെയായിരുന്നു പരിപാടി. സംഘർഷ സമയത്ത് മതതീവ്രവാദികളിൽ നിന്നും നേരിടേണ്ടിവന്ന ദുരനുഭവങ്ങളെക്കുറിച്ച് പരിപാടിയിൽ തുറന്നു പറഞ്ഞു. ഇതിന് പിന്നാലെ ഹനുമാൻ ചാലിസ ചൊല്ലുകയായിരുന്നു. ഇതിന് ശേഷം പ്രകടനവും നടത്തി. നിരവധി ഹിന്ദു വിശ്വാസികളാണ് പരിപാടിയിൽ പങ്കെടുത്തത്.
ജൂലൈ 31 നായിരുന്നു നൂഹിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. വിശ്വ ഹിന്ദു പരിഷത് പ്രദേശത്ത് ഘോഷയാത്ര സംഘടിപ്പിച്ചിരുന്നു. ഇതിനിടെ മതതീവ്രവാദികൾ ആക്രമണം നടത്തിയതോടെയായിരുന്നു പ്രദേശത്ത് സംഘർഷം ആരംഭിച്ചത്. ദിവസങ്ങളോളും തുടർന്ന അക്രമ സംഭവങ്ങളിൽ ആറ് പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേൽക്കുകയും പൊതുമുതൽ വ്യാപകമായി നശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു.
Discussion about this post