ന്യൂഡൽഹി : 2023 ഓഗസ്റ്റ് 15 ന് ഇന്ത്യ 77-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ തയ്യാറെടുക്കുകയാണ്. ഡൽഹിയിലെ ചെങ്കോട്ടയിൽ നടക്കുന്ന മഹത്തായ ഘോഷയാത്രയാണ് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളുടെ പ്രധാന ആകർഷണം. ചെങ്കോട്ടയിൽ നടക്കുന്ന ദേശിയ പതാക ഉയർത്തൽ ചടങ്ങിൽ രാജ്യത്തുടനീളമുള്ള 1,800 പ്രത്യേക അതിഥികൾ പങ്കെടുക്കുമെന്നാണ് അറിയാൻ കഴിയുന്നത്.
ഓഗസ്റ്റ് 15ന് ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ ആരംഭിക്കുന്നതിന് മുൻപായി ആദ്യം സായുധ സേനയും ഡൽഹി പോലീസും ചേർന്ന് പ്രധാനമന്ത്രിക്ക് ഗാർഡ് ഓഫ് ഓണർ നൽകുന്നതാണ് . തുടർന്ന് ദേശീയഗാനം, ദേശീയ പതാക ഉയർത്തൽ എന്നീ ചടങ്ങുകൾ നടക്കും. തുടർന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുകയും വിവിധ പരേഡുകൾ നടക്കുകയും ചെയ്യുന്നതാണ്.
2023 ലെ സ്വാതന്ത്ര്യ ദിന പരേഡിന് ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുക aamantran.mod.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ്. വെബ്സൈറ്റിൽ പ്രവേശിച്ച ശേഷം ‘Online Ticket Booking for Independence Day 2023’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് നിങ്ങളുടെ
പേര്, ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ, ടിക്കറ്റുകളുടെ എണ്ണം എന്നിങ്ങനെ ആവശ്യമായ വിവരങ്ങൾ നൽകുക.
സ്ഥിരീകരണത്തിനായി ആവശ്യമായ തിരിച്ചറിയൽ രേഖകൾ അപ്‌ലോഡ് ചെയ്യുക.
അതിനുശേഷം, ടിക്കറ്റുകളുടെ എണ്ണവും വിഭാഗവും തിരഞ്ഞെടുക്കുക.
തിരഞ്ഞെടുത്ത ടിക്കറ്റുകൾക്ക് പണമടയ്ക്കുക. ശേഷം ആവശ്യമെങ്കിൽ പ്രിന്റ് ഔട്ട് എടുക്കാവുന്നതാണ്. പ്രവേശന സമയത്ത് ടിക്കറ്റുകൾ കാണിക്കുന്നതിനായി നിങ്ങളുടെ ഫോണിൽ ഒരു സന്ദേശവും ലഭിക്കുന്നതായിരിക്കും.
Discussion about this post