ശ്രീനഗർ: ഇന്ത്യൻ സൈന്യത്തിന്റെ സേവനങ്ങൾക്ക് അകമഴിഞ്ഞ നന്ദി പറഞ്ഞ് പൂഞ്ച് നിവാസികൾ. ഇന്ത്യൻ സൈന്യത്തിനൊപ്പമാണ് തങ്ങൾ ഉത്സവങ്ങൾ പോലും ആഘോഷിക്കുന്നതെന്ന് ഗ്രാമവാസികൾ പറഞ്ഞു. എപ്പോഴും സൈന്യവുമായി സഹകരിക്കുന്നവരാണ് പൂഞ്ചാ നിവാസികൾ. എന്തെങ്കിലും നുഴഞ്ഞുകയറ്റമോ സംശയാസ്പദമായ സാഹചര്യത്തിൽ ആരെയെങ്കിലും കണ്ടാലോ സൈന്യത്തെ അറിയിക്കാറുണ്ടെന്ന് ഗ്രാമവാസികൾ പറയുന്നു. എന്ത് ആവശ്യമുള്ളപ്പോഴും സൈന്യം യാതൊരു മടിയുമില്ലാതെ സഹകരിക്കാറണ്ട്. എല്ലാ വർഷവും ഓഗസ്റ്റ് 15 ന് സൈന്യത്തോടൊപ്പം ദേശീയപതാക ഉയർത്താറുണ്ട്. ഉത്തവണയും ഉയർത്തുമെന്ന് പൂഞ്ച് നിവാസികൾ പറയുന്നു.
ഞങ്ങൾ വളരെ സന്തുഷ്ടരാണിപ്പോൾ, സൈനിക ഉദ്യോഗസ്ഥരോട് നന്ദി പറയാൻ ആഗ്രഹിക്കുന്നു. സൈനികർ ശരിക്കും ധീരരാണെന്ന് അവർ കൂട്ടിച്ചേർത്തു. ഞങ്ങൾ ഇന്ത്യയ്‌ക്കൊപ്പമാണ്, രാജ്യത്തിന് വേണ്ടി രക്തം പോലും നൽകാൻ തയ്യാറാണെന്ന് സർപഞ്ച് മുഹമ്മദ് അക്ബർ പറഞ്ഞു.
Discussion about this post