കണ്ണൂർ: അത്താഴക്കുന്നിൽ ടൗൺ എസ്ഐയെയും പോലീസുകാരെയും ക്ലബ്ബിൽ പൂട്ടിയിട്ട് മർദ്ദിച്ചു. ഏഴംഗ സംഘ മദ്യപസംഘമാണ് പോലീസുകാരെ പൂട്ടിയിട്ട് മർദ്ദിച്ചത്. ആക്രമണത്തിൽ എസ്ഐ സിഎച്ച് നസീബിന് ഷോൾഡറിനും സിവിൽ പോലീസ് ഓഫീസർ അനീഷിനും പരിക്കേറ്റു.
സാധാരണഗതിയിൽ പട്രോളിംഗിന് ഇറങ്ങിയതായിരുന്നു പോലീസ് സംഘം. ഇതിനിടെ കബ്ലിൽ മദ്യപിക്കുന്നത് കണ്ടാണ് കയറിയതെന്നും ക്ലബ്ബിൽ കയറിയപ്പോൾ പുറത്ത് നിന്ന് വാതിൽ പൂട്ടി അകത്ത് ഉണ്ടായിരുന്ന ഏഴ് പേർ ചേർന്ന് മർദ്ദിക്കുകയായിരുന്നുവെന്നും പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. സംഭവത്തിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. അൻവർ, അഭയ്, അഖിലേഷ് എന്നിവരാണ് പോലീസിൻറെ കസ്റ്റഡിയിലുള്ളത്.
Discussion about this post