ഫ്ലോറിഡയിലേക്ക് പോവുകയായിരുന്ന അമേരിക്കൻ എയർലൈൻസ് വിമാനം മർദ്ദനം മൂലം 15,000 അടി താഴ്ചയിലേക്ക് വീണത് യാത്രക്കാരെ പരിഭ്രാന്തിയിലാക്കി. വെറും മൂന്ന് മിനിറ്റിനുള്ളിൽ എല്ലാം സംഭവിച്ചുവെന്ന് യാത്രക്കാർ അനുഭവം പങ്കുവെയ്ക്കുന്നു. നോർത്ത് കരോലിനയിലെ ഷാർലറ്റിൽ നിന്ന് യുഎസിലെ ഗെയ്‌നസ്‌വില്ലെയിലേക്കുള്ള യാത്രയിലായിരുന്നു വിമാനം. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ (എഫ്‌എഎ) വക്താവിനെ ഉദ്ധരിച്ച് ഫോക്‌സ് 35 ന്യൂസാണ് സംഭവം റിപ്പോർട്ട് ചെയ്തത്. വിമാനത്തിലുണ്ടായിരുന്ന ഫ്ലോറിഡ സർവകലാശാലയിലെ പ്രൊഫസർ ഹാരിസൺ ഹോവെയാണ് ആശങ്കാജനകമായ അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
ഞാൻ ഒരുപാട് ഭയന്നു, എന്ന തലക്കെട്ടോടുകൂടിയാണ് അദ്ദേഹം ട്വിറ്ററിൽ ചിത്രങ്ങൾ പങ്കുവെച്ചത്. വിമാനത്തിൽ ഓക്സിജൻ മാസ്ക് തൂങ്ങിക്കിടക്കുന്നതായി ചിത്രത്തിൽ കാണാം. അദ്ദേഹമടക്കം നിരവധി യാത്രക്കാർ ഓക്സിജൻ മാസ്കിൻറെ സഹായത്തോടെയാണ് ശ്വസിച്ചതെന്നും ട്വീറ്റിൽ വ്യക്തമാക്കുന്നു.
“അമേരിക്കൻ എയർ 5916-ലെ ഫ്ലൈറ്റ് ക്രൂ-ക്യാബിൻ സ്റ്റാഫിനും പൈലറ്റുമാർക്കും അഭിനന്ദനങ്ങൾ” എന്നാണ് അടിക്കുറിപ്പ്. ഫോട്ടോകൾക്ക് കത്തുന്നതിന്റെ ഗന്ധമോ ഉച്ചത്തിലുള്ള ശബ്ദമോ മുഴങ്ങുന്ന ശബ്ദമോ പിടിച്ചെടുക്കാൻ കഴിയില്ലല്ലോ എന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഫ്ലൈറ്റ് റെക്കോർഡുകൾ പ്രകാരം, കുത്തനെയുള്ള ഇടിവ് ഏകദേശം 42 ാം മിനിറ്റിൽ സംഭവിച്ചു. ആറ് മിനിറ്റ് കൊണ്ട് ഫ്ലൈറ്റ് 18,600 അടിയാണ് താഴ്ന്നത്. ഫ്ലൈറ്റിന്റെ മധ്യത്തിൽ എന്തോ കുഴപ്പമുണ്ടായെന്നും ക്യാബിനിലെ മർദ്ദം നഷ്ടപ്പെട്ടതായുമാണ് ഹാരിസൺ ഹോവ് വീഡിയോയിൽ പറയുന്നത്. ക്യാബിൻ ക്രൂ, യാത്രക്കാരെ വിവരമറിയിക്കുകയും ശാന്തരാവാൻ ആവശ്യപ്പെടുകയും ചെയ്തു. വിമാന ജീവനക്കാരെയും പൈലറ്റുമാരെയും അദ്ദേഹം അഭിനന്ദിച്ചു,













Discussion about this post