തിരുവനന്തപുരം: മോൻസൻ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതിയായ ഐജി ലക്ഷ്മണ ഇന്ന് ഇഡിയ്ക്ക് മുമ്പിൽ ഹാജരാകില്ല. രാവിലെ 11ന് കൊച്ചിയിലെ ഓഫീസിൽ എത്താനാണ് നോട്ടീസ് നൽകിയിരുന്നത്. ആരോഗ്യപ്രശ്‌നങ്ങളെത്തുടർന്ന് ചികിത്സയിലായതിനാൽ എത്താൻ ബുദ്ധിമുട്ടുണ്ടെന്ന് ലക്ഷ്മണ ഫോണിലൂടെ ഇന്നലെ അറിയിക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് രണ്ടു തവണ നോട്ടീസ് നൽകിയിട്ടും ഐ ജി ലക്ഷ്മണ ഹാജരായിരുന്നില്ല. തട്ടിപ്പിലെ കളളപ്പണ ഇടപാടാണ് എൻഫോഴ്‌സ്‌മെൻറ് ഡയറക്ട്രേറ്റ് അന്വേഷിക്കുന്നത്.
കേസിൽ നിർണായക വിവരങ്ങളും തെളിവുകളും ഇതിനോടകം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. മോൻസണിന്റെ തട്ടിപ്പ് സുധാകരന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടാളിയായിരുന്നുവെന്നും ഉൾപ്പെടെയുള്ള വിവരങ്ങൾ ഇക്കൂട്ടത്തിലുണ്ട്. തട്ടിപ്പിന്റെ പൂർണചിത്രം വ്യക്തമാകണമെങ്കിൽ മൂന്നാംപ്രതിയായ ഐജിയെ ചോദ്യം ചെയ്യേണ്ടതുണ്ട്.
കേസിൽ നിർണായക വിവരങ്ങളും തെളിവുകളും ഇതിനോടകം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.. തട്ടിപ്പിന്റെ പൂർണചിത്രം വ്യക്തമാകണമെങ്കിൽ മൂന്നാംപ്രതിയായ ഐജിയെ ചോദ്യം ചെയ്യേണ്ടതുണ്ട്.ഇക്കാര്യവും അന്വേഷണവുമായി ഐജി സഹകരിക്കാത്തതും വ്യക്തമാക്കി കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച് സംഘം.
ഹൈക്കോടതിയിൽ ലക്ഷ്മണ സമർപ്പിച്ച ഹർജിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു ഉയർന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഭരണഘടനാ ബാഹ്യ അധികാരകേന്ദ്രം പ്രവർത്തിക്കുന്നുവെന്ന ആരോപണമാണ് ഉയർത്തിയിരുന്നത്.
Discussion about this post