ന്യൂഡൽഹി : 1947-ലെ വിഭജന കാലത്തെ പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും സ്മരണയ്ക്കായി ഇന്ത്യ ഇന്ന് വിഭജന അനുസ്മരണ ദിനമായി ആചരിക്കുന്നു. ഓഗസ്റ്റ് 14 ‘വിഭജൻ വിഭിഷിക സ്മൃതി ദിവസ്’ പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ അറിയിച്ചിരുന്നു.
വിഭജനം മൂലമുണ്ടായ വിദ്വേഷവും അക്രമവും കാരണം ദശലക്ഷക്കണക്കിന് ആളുകൾ പലായനം ചെയ്യപ്പെടുകയും നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു.
ഇന്ത്യാ വിഭജന സമയത്ത് ജീവൻ നഷ്ടപ്പെട്ടവർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ആദരാഞ്ജലികൾ അർപ്പിച്ചു. വിഭജനത്തിന്റെ അനുസ്മരണ ദിനത്തിൽ രാജ്യത്തിന്റെ വിഭജന കാലത്തെ ജനങ്ങളുടെ വലിയ കഷ്ടപ്പാടുകളെക്കുറിച്ച് മോദി അനുസ്മരിച്ചു. രാജ്യ വിഭജനത്തിൽ ജീവൻ ബലിയർപ്പിക്കേണ്ടിവന്ന ഇന്ത്യക്കാരെ ഭക്തിപൂർവ്വം സ്മരിക്കാനുള്ള അവസരമാണിതെന്ന് അദ്ദേഹം പറഞ്ഞു.
2021ലാണ് ആഗസ്ത് 14 വിഭജന ഭീകരതയുടെ അനുസ്മരണ ദിനമായി ആചരിക്കുമെന്ന് നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നത്. വിഭജനത്തിന്റെ വേദന ഒരിക്കലും മറക്കാൻ കഴിയാത്തതാണെന്നും അന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Discussion about this post