Friday, May 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മാസപ്പടിയെ കുറിച്ചുള്ള ചോദ്യങ്ങൾ നേരിടാൻ എംവി ഗോവിന്ദന് ധൈര്യമില്ല: കെ.സുരേന്ദ്രൻ

by Brave India Desk
Aug 14, 2023, 05:26 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: മുഖ്യമന്ത്രിയും മകളും കരിമണൽ വ്യവസായിയിൽ നിന്നും മാസപ്പടി വാങ്ങിയ സംഭവത്തിൽ ചോദ്യങ്ങൾ നേരിടാൻ പോലും സിപിഎം സെക്രട്ടറി എംവി ഗോവിന്ദന് ധൈര്യമില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഭരണ-പ്രതിപക്ഷ നേതാക്കളെ കുറിച്ച് ഇത്രയും ഗൗരവമേറിയ ആരോപണമുയർന്നിട്ടും സംസ്ഥാന അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യാൻ പോലും വിളിപ്പിക്കാത്തത് കേരളത്തിൽ നിയമ സംവിധാനം തകർന്നതിന്റെ ഉദാഹരണമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

96 കോടി രൂപയാണ് ഭരണ-പ്രതിപക്ഷങ്ങൾക്ക് മാസപ്പടി കിട്ടിയതെന്നും തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ കെ.സുരേന്ദ്രൻ പറഞ്ഞു. വ്യവസായം നടത്താനുള്ള തടസങ്ങൾ നീക്കാനാണ് പണം കൊടുത്തതെന്നാണ് കരിമണൽ വ്യവസായി പറയുന്നത്. ഇത് നിയമപരമായി കൈക്കൂലിയാണ്. മുഖ്യമന്ത്രിയും മകളും മാസപ്പടി വാങ്ങിയത് അഴിമതി നിരോധന നിയമം 13(1) (ഡി) യിൽ വരുന്നതാണ്. ഇത് മുഖ്യമന്ത്രിയുടെ അധികാര ദുർവിനിയോഗമാണ്. യുഡിഎഫിന് ഈ വിഷയം ഉന്നയിക്കാനാവില്ല. കാരണം അവരുടെ നേതാക്കൾക്കും ഇതിൽ പങ്കുണ്ടല്ലോയെന്ന് അദ്ദേഹം വിമർശിച്ചു.

Stories you may like

സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ ; കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും: സഭയിൽ സതീശനും പിണറായിയും വീണ്ടും നേർക്കുനേർ!

മാസപ്പടിക്കാരുടെ സംയുക്ത സമ്മേളനമാണ് പുതുപ്പള്ളിയിൽ കാണുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. ഭരണ-പ്രതിപക്ഷം ഒരുമിച്ച് അഴിമതി നടത്തുന്നത് കേരളത്തിൽ മാത്രമാണ്. ബ്രഹ്‌മപുരത്ത് തീപ്പിടുത്തമുണ്ടായപ്പോഴും ഇതുതന്നെയായിരുന്നു അവസ്ഥ. കേരളത്തിലെ അന്വേഷണ ഏജൻസികൾ ഇടപെടാത്തതിനാൽ കേന്ദ്ര ഏജൻസികളെ സമീപിക്കും. അങ്കമാലി ഫോർ കാലടി എന്ന പോലെ സതീശൻ ഫോർ പിണറായി എന്നാണ്. പുതുപ്പള്ളി കേരളത്തിലെ ഏറ്റവും അവികസിത മണ്ഡലങ്ങളിലൊന്ന്. 53 വർഷമായി അവിടുത്തെ ജനപ്രതിനിധിയായ വ്യക്തിയും ഏഴുവർഷമായി സംസ്ഥാനം ഭരിക്കുന്ന പിണറായി സർക്കാരും പുതുപ്പള്ളിയുടെ കാര്യത്തിൽ ഒന്നും ചെയ്തില്ലെന്ന് കെ സുരേന്ദ്രൻ വിമർശിച്ചു.

ഓണക്കാലത്ത് നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ മലയാളികൾക്ക് സാധിക്കുന്നില്ല. സപ്ലൈകോയിൽ ഒരു സാധനവുമില്ലെന്ന സാഹചര്യമാണ്. ഓണചന്ത വന്നാൽ എല്ലാ സാധനങ്ങളും ലഭ്യമാവുമെന്നാണ് മന്ത്രി പറയുന്നത്. ഓണാഘോഷത്തിന്റെ പേരിൽ കോടികൾ പൊടിക്കുകയാണ് സർക്കാർ. 87 ലക്ഷം പേർക്ക് കൊടുക്കേണ്ട കിറ്റ് ഇത്തവണ 7 ലക്ഷം പേർക്കാണ് കൊടുക്കുന്നത്. റെവന്യൂ ഡെഫിസിറ്റി ഗ്രാന്റിന്റെ പേരിൽ കള്ളപ്രചരണം ആവർത്തിക്കുകയാണ്. സർക്കാർ എല്ലാ കാര്യത്തിലും പരാജയമാണ്. ഗണപതി അവഹേളനം പരാമർശിക്കില്ലെന്നാണ് രണ്ട് മുന്നണിയും പറയുന്നത്. എന്നാൽ അത് ചർച്ചയാവുമെന്നുറപ്പാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷൻ വിവി രാജേഷും സംബന്ധിച്ചു.

 

Tags: k.surendranMV GOVIDHAN
Share1TweetSendShare

Latest stories from this section

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

സിപിഎം പോളിറ്റ് ബ്യൂറോയിൽ നിന്ന് മാര്യേജ് ബ്യൂറോയിലേക്ക് വളർന്നു; രാഹുലിനെ കൂടി ഒന്ന് കെട്ടിച്ചേക്ക്”; ശിവൻകുട്ടിക്കും ഗോവിന്ദനുമെതിരെ പിസി ജോർജ്!

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എംഎൽഎമാരും, എസ്എൻഡിപിയും;പിസി ജോർജ്

ഇതൊന്നും രാഷ്ട്രീയ പ്രബുദ്ധതയുളള നായർ സമുദായം ചെവിക്കൊള്ളാറില്ല എന്ന് അരിയാഹാരം കഴിക്കുന്നവർക്ക് അറിയാം… ജി സുകുമാരൻ നായർക്ക് വ്യാപക വിമർശനം

ജനാധിപത്യ മര്യാദ കാണിച്ചില്ല;ലീഗ് പിടിമുറുക്കുന്നതിൻ്റെ സൂചന;ജി സുകുമാരൻ നായർ

Discussion about this post

Latest News

ഉപതിരഞ്ഞെടുപ്പുകൾ ; കേരളത്തിൽ കോൺഗ്രസും ഗുജറാത്തിൽ ബിജെപിയും ലീഡ് ചെയ്യുന്നു

തമിഴ്‌നാട് തിരഞ്ഞെടുപ്പിൽ കള്ളവോട്ട്: ചെന്നൈ വിമാനത്താവളത്തിൽ 10 വിദേശികൾ പിടിയിൽ, ഞെട്ടിച്ച് വിവരങ്ങൾ!

സമാധാനം പുനഃസ്ഥാപിക്കണം; ഒമാൻ സുൽത്താനെയും മാക്രോണിനെയും വിളിച്ച് മോദി; പശ്ചിമേഷ്യയിൽ ഇന്ത്യയുടെ നിർണ്ണായക ഇടപെടൽ

ആറുദിനങ്ങൾ, അഞ്ച് രാഷ്ട്രങ്ങൾ: മോദിയുടെ ചരിത്രയാത്രയ്ക്ക് ഇന്ന് തുടക്കം; എണ്ണ പ്രതിസന്ധിയിൽ നിർണ്ണായക ചർച്ചകൾ

മമത തടഞ്ഞത് സുവേന്ദു തുറന്നു, ബംഗാളിൽ ആയുഷ്മാൻ വിപ്ലവം; ‘ഡബിൾ എൻജിൻ’ കരുത്തിന്റെ ആവേശം പങ്കുവെച്ച് മോദി

മോദി 3.0 മന്ത്രിസഭയിൽ അഴിച്ചുപണി? നിർണായക നീക്കവുമായി പ്രധാനമന്ത്രി

അനധികൃത കശാപ്പ് നടത്തിയാൽ ജയിൽശിക്ഷ; പശ്ചിമ ബംഗാളിൽ നിയമം കർശനമാക്കുന്നു,വിജ്ഞാപനം പുറപ്പെടുവിച്ച് ബിജെപി സർക്കാർ

അനധികൃത കശാപ്പ് നടത്തിയാൽ ജയിൽശിക്ഷ; പശ്ചിമ ബംഗാളിൽ നിയമം കർശനമാക്കുന്നു,വിജ്ഞാപനം പുറപ്പെടുവിച്ച് ബിജെപി സർക്കാർ

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്താൻ തുടരുകയാണെങ്കിൽ ‘ഇതുവരെ സംഭവിക്കാത്തത് ഇനി സംഭവിക്കും’ ; കർശന മുന്നറിയിപ്പുമായി രാജ്നാഥ്‌ സിംഗ്

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്താൻ തുടരുകയാണെങ്കിൽ ‘ഇതുവരെ സംഭവിക്കാത്തത് ഇനി സംഭവിക്കും’ ; കർശന മുന്നറിയിപ്പുമായി രാജ്നാഥ്‌ സിംഗ്

സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ ; കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ ; കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

പുത്തൻ പരിഷ്‌ക്കാരങ്ങളുമായി വാട്‌സ്ആപ്പ്; അഡ്മിൻസിന് കൂടുതൽ അധികാരങ്ങൾ

അന്ന് ജോലി നൽകാൻ  മടിച്ചു,പിന്നീട് അതേ കമ്പനിയെക്കൊണ്ട് 1,15,000 കോടി ഒപ്പിടുവിച്ചു:വാട്സ്ആപ്പിൻ്റെ മാസ് കഥ

ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ്  ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത

ഡൽഹിയിൽ ഇനി മെട്രോ മൺഡേ, ആഴ്ചയിൽ 2ദിവസം വർക്ക് ഫ്രം ഹോം ; അകമ്പടി വാഹനങ്ങളിൽ 60% കുറവ്  ; കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് രേഖാ ഗുപ്ത

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies