തിരുവനന്തപുരം : മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചു കുഞ്ഞ് മരിച്ചു. തിരുവനന്തപുരം പള്ളിച്ചല്‍ സ്വദേശികളായ ജയകൃഷ്ണന്‍ ജനിമോള്‍ ദമ്പതികളുടെ മൂന്നു മാസം പ്രായമായ ഏകമകന്‍ ജിതേഷ് ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി കുഞ്ഞിന് മുലപ്പാല്‍ നല്‍കി ഉറക്കിയതായിരുന്നു. എന്നാല്‍ തിങ്കളാഴ്ച പുലര്‍ച്ചെയായിട്ടും കുഞ്ഞ് ഉണരാതിരുന്നതോടെയാണ് മാതാപിതാക്കള്‍ ശ്രദ്ധച്ചത്. കുഞ്ഞിന് അനക്കമുണ്ടായിരുന്നില്ല. തുടര്‍ന്ന് ബാലരാമപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. കുഞ്ഞിന് പള്‍സ് കുറവായിനാല്‍ പിന്നീട് ഇവിടെ നിന്ന് എസ്എടിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കേ തിങ്കളാഴ്ച വൈകിട്ട് ആറു മണിയോടെയാണ് മരണം സംഭവിച്ചത്.









Discussion about this post