ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് ജനങ്ങൾ. സ്വാതന്ത്ര്യദിനാഘത്തിന്റെ ഭാഗമായി ദേശീയപതാകയ്‌ക്കൊപ്പമുള്ള സെൽഫി എടുത്ത് ഹർഘർ തിരംഗ വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്തത് 8.8 കോടി പേർ. ഓഗസ്റ്റ് പതിമൂന്ന് മുതൽ പതിനഞ്ച് ഉച്ചയ്ക്ക് 12 മണിവരെയുള്ള സമയത്തിലുള്ളിലാണ് ഇത്രയധികം പേർ ഫോട്ടോ അപ്ലോഡ് ചെയ്തത്.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി എല്ലാവരോടും സമൂഹമാദ്ധ്യമങ്ങളിലെ പ്രൊഫൈൽ ഫോട്ടോ ദേശീയ പതാകയാക്കണമെന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചിരുന്നു. പ്രുമഖരടക്കം നിരവധി പേരാണ് പ്രൊഫൈൽ ചിത്രം ദേശീയപതാക ആക്കിയത്.
ഇന്ത്യയയുടെ 75 ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച ആസാദി കാ അമൃത് മഹോത്സവ് വേളയിലാണ് കഴിഞ്ഞ വർഷം ജൂലായ് 22 മുതൽ കേന്ദ്രസർക്കാർ ഹർഘർ തിരംഗ ക്യാമ്പയിൻ ആരംഭിച്ചത്. പൗരന്മാരിൽ ദേശസ്‌നേഹം വളർത്തുക എന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് കാമ്പ്യയ്‌ന് തുടക്കമിട്ടത്.
Discussion about this post