കൊച്ചി: മുഖ്യമന്ത്രിയുള്‍പ്പെടെ ഭരണത്തിലുള്ള ആറു പേര് സരിതയെ ലൈംഗികമായി ഉപയോഗിച്ചു എന്ന ആരോപണത്തിന്റെ തെളിവുകള്‍ തന്റെ കൈവശം ഉണ്ടെന്ന് പറഞ്ഞത് സത്യമാണെന്ന് സോളാര്‍ തട്ടിപ്പ് കേസ് പ്രതി ബിജു രാധാകൃഷ്ണന്.
സി.ഡിയുടെ കാര്യത്തില്‍ താന്‍ പറഞ്ഞത് നൂറ് ശതമാനവും സത്യമാണ്. സി.ഡി അപ്രത്യക്ഷമായതു തന്നെയാണ്. സി.ഡി മാറ്റിയത് ആരാണെന്ന് ഊഹിക്കാവുന്നതാണെന്നും തന്നെക്കാള്‍ അധികാരമുള്ളവര്‍ ഉണ്ടല്ലോയെന്നും ബിജു പറഞ്ഞു. കമ്മീഷന് അനുവദിച്ചാല്‍ അടുത്ത സിറ്റിംഗില്‍ സി.ഡി ഹാജരാക്കാമെന്നും ബിജു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സി.ഡി. ഹാജരാക്കാന്‍ അന്വേഷണക്കമ്മിഷനോട് 10 മണിക്കൂര്‍ സമയംചോദിച്ച ബിജുവിന്റെ അപേക്ഷ സോളാര്‍ കമ്മീഷന് അംഗീകരിച്ചു. തുടര്‍ന്ന് പോലീസുള്‍പ്പെടെ ആറംഗംസഘം സി.ഡി പിടിച്ചെടുക്കാന്‍ ബിജുവുമായി കോയമ്പത്തൂരിലേക്ക് പോയെങ്കിലും സിഡി കണ്ടെടുക്കാനായില്ല.
Discussion about this post