വാഷിംഗ്ടണ്‍ : ചൈന വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന സംശയത്തെ തുടര്‍ന്ന് ന്യൂയോര്‍ക്കില്‍ ടിക്ക് ടോക്ക് നിരോധിച്ചു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങളിലാണ് നിലവില്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അമേരിക്കയിലെ മറ്റ് ചില സംസ്ഥാനങ്ങളും നേരത്തെ ഇത്തരം നടപടി സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ന്യൂയോര്‍ക്കിലും ടിക്ക് ടോക്ക് നിരോധിച്ചത്.
അടുത്ത 30 ദിവസത്തിനുള്ളില്‍ സര്‍ക്കര്‍ ഉടമസ്ഥതയിലുള്ള ഉപകരണങ്ങളില്‍ നിന്ന് ആപ്പ് നീക്കം ചെയ്യണമെന്നാണ് ഉത്തരവ്. ചൈനീസ് കമ്പനിയായ ബൈറ്റ് ഡാന്‍സിനാണ് ടിക്ക് ടോക്കിന്റെ ഉടമസ്ഥാവകാശം. അമേരിക്കയിലെ 150 മില്യണ്‍ ആളുകള്‍ നിലവില്‍ ടിക്ക് ടോക്കിന്റെ ഉപയോക്തരാണ്. ഇവരുടെ സ്വകാര്യ വിവരങ്ങള്‍ കമ്പനി ചൈനയ്ക്ക് കൈമാറുന്നു എന്ന സംശയം അമേരിക്കന്‍ നിയമപാലകര്‍ നേരത്തെ പങ്ക് വച്ചിരുന്നു. ടിക്ക് ടോക്ക് രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ന്യൂയോര്‍ക്ക് സിറ്റി മേയര്‍ എറിക് ആദംസ് വ്യക്തമാക്കി.
ഉപയോക്താക്കളുടെ ഫോണിലെ മറ്റ് ആപ്പുകളെ നിയന്ത്രിക്കാനും സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താനും ജനങ്ങള്‍ക്കിടയില്‍ വിഘടനവാദം സൃഷ്ടിക്കാനും ടിക്ക് ടോക്കിന് കഴിയുമെന്ന ആശങ്കയാണ് ഭരണാധികാരികള്‍ പങ്ക് വയ്ക്കുന്നത്. നേരത്തെ ഇന്ത്യയും രാജ്യ സുരക്ഷയെ മുന്‍ നിര്‍ത്തി ടിക്ക് ടോക്ക് നിരോധിച്ചിരുന്നു.
Discussion about this post