ചെന്നൈ: തമിഴ്‌നാട്ടിൽ ബലൂൺ വിഴുങ്ങിയ കുട്ടി മരിച്ചു. തിരുച്ചിറപ്പളളി സ്വദേശി മുത്തുമണിയുടെ ഒൻപത് മാസം പ്രായമുള്ള ആൺകുട്ടിയാണ് മരിച്ചത്. കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ ബലൂൺ വിഴുങ്ങുകയായിരുന്നു.
രാവിലെയോടെയായിരുന്നു സംഭവം. കുട്ടി ബലൂൺ എടുത്ത് വായിൽ ഇടുന്നത് പിതാവ് കണ്ടിരുന്നു. തുടർന്ന് ഉടനെ കുട്ടിയെ ആംബുലൻസ് വിളിച്ച് അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.
സംഭവത്തിൽ പോലീസ് കേസ് എടുത്തിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് കേസ് എടുത്താണ് അന്വേഷണം.
Discussion about this post