എറണാകുളം : ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്റെ കൈതോലപ്പായയിലെ പണം കടത്തല്‍ ആരോപണം തള്ളി പി രാജീവ്. ആരോപണം ഭാവനയില്‍ ഉദിച്ച കെട്ട് കഥയാണെന്നും വസ്തുതയുടെ കണിക പോലുമില്ലെന്നും പി രാജീവ് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ശക്തിധരന്‍ മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കുമെതിരെ രണ്ടര കോടി രൂപ കൈതോലപ്പായയില്‍ വച്ച് കടത്തിയെന്ന വെളിപ്പടുത്തല്‍ നടത്തിയത്.
ശക്തിധരന്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് കാണിച്ച് അന്വേഷണ സംഘം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയതിന് പിന്നാലെയാണ് ഇത്തരത്തില്‍ വെളിപ്പെടുത്തല്‍ പുറത്ത് വന്നത്.
കൊച്ചി കലൂരിലെ ദേശാഭിമാനി ഓഫീസില്‍ നിന്നും രസീതോ മറ്റ് രേഖകളോ ഇല്ലാതെയാണ് പിണറായി വിജയന്‍ തിരുവനന്തപുരത്തേക്ക് പണം കൊണ്ട് പോയത്. അത് തിരുവനന്തപുരത്തെ എകെജി സെന്ററില്‍ എത്തിച്ചത് ഇപ്പോഴത്തെ വ്യവസായ മന്ത്രി പി രാജീവുമാണെന്നാണ് ശക്തിധരന്റെ ആരോപണം.
Discussion about this post