ലക്‌നൗ : കാശിവിശ്വനാഥന് മുൻപിൽ വണങ്ങി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഏകദിന സന്ദർശനത്തിനായി വാരാണസിയിൽ എത്തിയപ്പോഴായിരുന്നു അദ്ദേഹം കാശിവിശ്വനാഥ ക്ഷേത്രത്തിൽ എത്തിയത്. ഇതിന് പുറമേ കാല ഭൈരവ ക്ഷേത്രത്തിലും അദ്ദേഹം ദർശനം നടത്തി.
ഇന്നലെയായിരുന്നു അദ്ദേഹം വിവിധ പരിപാടികളിൽ പങ്കെടുക്കാൻ വാരാണസിയിൽ എത്തിയത്. ഇവയെല്ലാം പൂർത്തിയാക്കി വൈകീട്ടോടെ അദ്ദേഹം കാല ഭൈരവ ക്ഷേത്രത്തിൽ എത്തുകയായിരുന്നു. ഇവിടെ പ്രാർത്ഥിച്ച് വിവിധ പൂജകളിൽ അദ്ദേഹം പങ്കെടുത്തു. ഇതിന് ശേഷം കാശിവിശ്വനാഥ ക്ഷേത്ര സന്നിധിയിൽ എത്തുകയായിരുന്നു.
ഇവിടെയും വിവിധ പൂജകളിൽ അദ്ദേഹം പങ്കെടുത്തു. വഴിപാടുകൾ കഴിച്ച ശേഷമായിരുന്നു അദ്ദേഹം ഇവിടെ നിന്നും മടങ്ങിയത്. ഇതിന് മുൻപായി ക്ഷേത്രം അധികൃതരുമായി അദ്ദേഹം സംസാരിച്ചു. ശ്രാവണ മാസമായതിനാൽ നിരവധി ഭക്തരാണ് ക്ഷേത്രത്തിൽ എത്തുന്നത്. ഇവർക്ക് പ്രശ്‌നങ്ങളില്ലാതെ തീർത്ഥാടനം നടത്താനുള്ള എല്ലാ സൗകര്യങ്ങളും ഉറപ്പുവരുത്തണം എന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.
അതേസമയം ശ്രാവണ മാസം ആരംഭിച്ചതിന് ശേഷം മൂന്നാം തവണയാണ് യോഗി ആദിത്യനാഥ് കാശിയിൽ എത്തുന്നത്. ശ്രാവണമാസത്തിന്റെ ആരംഭ ദിനത്തിൽ അദ്ദേഹം ക്ഷേത്രത്തിൽ എത്തിയിരുന്നു. ഇതിന് ശേഷം മാസത്തിലെ ആദ്യ തിങ്കളാഴ്ചയും അദ്ദേഹം ക്ഷേത്ര ദർശനം നടത്തുകയും പൂജകൾ നടത്തുകയും ചെയ്തു.
Discussion about this post