വെട്രിമാരൻ സംവിധാനം ചെയ്യുന്ന വിടുതലൈ 2 വിൽ നായികയായി എത്തുന്നത് മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരാണ്. ചിത്രത്തിലെ നായകൻ വിജയ് സേതുപതിയാണ്. സിനിമയുടെ 15 ദിവസത്തെ ചിത്രീകരണം ഇതിനോടകം പൂർത്തിയാക്കി കഴിഞ്ഞു . വിജയ് സേതുപതി സൂരി കൂട്ടുകെട്ടിൽ അഭിനയിച്ച രംഗങ്ങളാണ് ചിത്രീകരണം പൂർത്തിയാക്കിയത്. അടുത്ത മാസം ആരംഭിക്കുന്ന ചിത്രീകരണത്തിൽ മഞ്ജു വാര്യർ ഉണ്ടാകും. ഇരുവരും ഒന്നിക്കുന്ന ആദ്യ സിനിമയാണ് ഇത്.
കഴിഞ്ഞ വർഷം റിലീസ് ചെയ്ത വിടുതലൈ സിനിമയുടെ രണ്ടാം ഭാഗമാണ് വിടുതലൈ 2. തുണൈവൻ എന്ന നോവലിനെ ആസ്പദമാക്കി ഇറങ്ങിയ ഒരു ക്രൈം ത്രില്ലർ സിനിമയാണ് വിടുതലൈ. സംവിധായകനായ വെട്രിമാരന്റെ അസുരൻ എന്ന ചിത്രത്തിലൂടെയാണ് മഞ്ജുവാര്യർ തമിഴിൽ കന്നി അങ്കം കുറിച്ചത്. അസുരനിൽ പച്ചൈമാൾ എന്ന കഥാപാത്രമായി എത്തിയ മഞ്ജു വാര്യർ മിന്നുന്ന പ്രകടനമാണ് സിനിമയിൽ കാഴ്ച വെച്ചത്. തുനിവ് എന്ന തമിഴ് ചിത്രമാണ് മഞ്ജുവിന്റെ രണ്ടാമത്തെ ചിത്രം . വിടുതലൈ 2 വിനു ശേഷം ഗൗതം കാർത്തിക്, ആര്യ എന്നിവരോടൊപ്പം മിസ്റ്റർ എക്‌സ് എന്ന സിനിമയിൽ അഭിനയിക്കാനൊരുങ്ങുകയാണ് മഞ്ജു വാര്യർ .
Discussion about this post