ലക്‌നൗ: ഭഗവാൻ ശ്രീരാമനെ സമൂഹമാദ്ധ്യമത്തിലൂടെ അവഹേളിച്ച സംഭവത്തിൽ യുവാവിനെതിരെ കേസ്. ബറേലി സ്വദേശി ഷാരിഫ് അൻസാരിയ്‌ക്കെതിരെയാണ് കേസ് എടുത്തത്. ഹിന്ദു സംഘടനകൾ നൽകിയ പരാതിയിലാണ് ഇയാൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ഫേസ്ബുക്കിലൂടെയായിരുന്നു ഇയാൾ ശ്രീരാമനെ അവഹേളിച്ചത്. ശ്രീരാമ ഭഗവാനെ അപകീർത്തിപ്പെടുത്തിക്കൊണ്ടുള്ള പരാമർശങ്ങൾ അടങ്ങിയ വീഡിയോ ഇയാൾ ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുകയായിരുന്നു. ഇത് സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ ഹിന്ദു സംഘടനകൾ രംഗത്തുവരികയായിരുന്നു.
ഉടനെ ഹിന്ദു ജാഗ്രൻ ബ്രജ് പ്രാന്ത് പോലീസിൽ പരാതി നൽകി. ഇതിലാണ് കേസ് എടുത്തിട്ടുള്ളത്. ഇതേ തുടർന്ന് അപകീർത്തിപ്പെടുത്തുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ നിന്നും നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ ബറേലി പോലീസാണ് നടപടി സ്വീകരിച്ചത്.
അതേസമയം ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റ് വിവിധ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് ഒരാൾക്കെതിരെ കൂടി പോലീസ് കേസ് എടുത്തിട്ടുണ്ട്. റാഞ്ചി സ്വദേശിനി ബൽജീന്ദർ കൗറിനെതിരെയാണ് കേസ് എടുത്തത്.
Discussion about this post