
2002 സെപ്റ്റംബര്‍ 28ന് ബാന്ദ്ര ഹില്‍ റോഡിലെ അമേരിക്കന്‍ ബേക്കറിക്കു മുന്നിലെ നടപ്പാതയില്‍ കിടന്നുറങ്ങിയവര്‍ക്കു മുകളില്‍ സല്‍മാന്റെ കാര്‍ പാഞ്ഞുകയറിയാണ് നൂറുള്ള ഷെരീഫിന് ജീവന്‍ നഷ്ടപ്പെട്ടത്. ഒരിക്കലും മനപൂര്‍വ്വം ഉള്ള ഒരു അപകടമായിരുന്നില്ല അത്. അറിയാതെ സംഭവിച്ചതാണ്. അതില്‍ എന്റെ പിതാവിന്റെ ജീവന്‍. ജീവന്‍ നഷ്ടമായെന്നു മാത്രം. അങ്ങനെയൊരു കാര്യത്തില്‍ ആരെയെങ്കിലും ശിക്ഷിക്കുന്നതുകൊണ്ട് കാര്യമൊന്നുമില്ലെന്ന് പറഞ്ഞ ഫിറോസ് ഷെയ്ഖ് താന്‍ സല്‍മാന്‍ ഖാന്റെ ആരാധകനാണ് പറഞ്ഞു.
പന്ത്രണ്ടു വയസ്സുള്ളപ്പോഴാണ് ഫിറോസിന് അവന്റെ പിതാവിനെ നഷ്ടമാകുന്നത്. കുടുംബത്തിന് താങ്ങാകണമെന്നുള്ളന്നതിനാല്‍ അവന് പഠനം തുടരാന്‍ സാധിച്ചില്ല. അന്നുമുതല്‍ ഓരോ ജോലികള്‍ ചെയ്ത് വീടു പുലര്‍ത്തുകയാണ് ഫിറോസെന്ന് നൂറുള്ളയുടെ ഭാര്യ ബീഗം ജഹാന്‍ പറഞ്ഞു.
സല്മാന് ഖാനാണ് കാര്‍ ഓടിച്ചിരുന്നതെന്നു വ്യക്തമാക്കുന്ന തെളിവുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ താന്‍ അല്ല കാറോടിച്ചിരുന്നതെന്ന് കള്ളം പറഞ്ഞു. അദ്ദേഹത്തിന്റെ ഡ്രൈവറുടെ മേല്‍ കുറ്റം ചുമത്തി. ഞങ്ങള്‍ പാവങ്ങളാണ്. എന്നുവച്ച് ഈ ജീവനുകള്‍ക്ക് വിലയില്ലെന്ന് കരുതരുതെന്നും ഫിറോസിന്റെ മാതാവ് പ.റഞ്ഞു.
2002ലെ വാഹനാപകടക്കേസില്‍ വിചാരണക്കോടതി അഞ്ചു വര്‍ഷം തടവിനു ശിക്ഷിച്ച ബോളിവുഡ് താരം സല്‍മാന്‍ ഖാനെ ബോംബെ ഹൈകോടതിയാണ് കുറ്റവിമുക്തനാക്കിയത്. പ്രധാന സാക്ഷികളുടെ മൊഴികളുടെ അഭാവം, പരുക്കേറ്റവരുടെ മൊഴിയിലെ വൈഗുദ്ധ്യങ്ങളഅ# എന്നിങ്ങനെ ഒട്ടേറെ പഴുതുകളാണ് സല്‍മാന് തുണയായത്.
Discussion about this post