ലക്‌നൗ : സൂപ്പർസ്റ്റാർ രജനീകാന്തിന്റെ ജയിലർ ബോക്‌സ് ഓഫീസിൽ കളക്ഷൻ വാരിക്കൂട്ടുകയാണ്. രജനീകാന്തിന്റെ വൻ തിരിച്ചുവരവാണിതെന്ന് ആരാധകർ ഒന്നടങ്കം പറയുന്നു. ഇപ്പോഴിതാണ് അദ്ദേഹം ഉത്തർപ്രദേശിലെത്തിയിരിക്കുകയാണ്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടൊപ്പമിരുന്ന് സിനിമ കാണുമെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഇന്ന് കൈവീട്ടോടെയാണ് രജനീകാന്ത് ലക്‌നൗവിൽ വിമാനമിറങ്ങിയത്. തുടർന്ന് നാളെ യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹത്തോടൊപ്പമിരുന്ന് സിനിമ കാണുമെന്നും രജനീകാന്ത് പറഞ്ഞു. ഇതെല്ലാം ഭഗവാന്റെ അനുഗ്രഹമാണെന്നും അദ്ദേഹം പ്രതികരിച്ചു.
#WATCH | Actor Rajinikanth arrives in Uttar Pradesh's Lucknow, says, "I will watch the film (Jailor) with the CM". pic.twitter.com/wsBdkosu18
— ANI (@ANI) August 18, 2023
രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ബിഗ് സ്‌ക്രീനിലെത്തിയ രജനീകാന്ത് തന്റെ പ്രകടനം കൊണ്ട് ആരാധകരെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. തമന്നയും ജാക്കി ഷ്രോഫും അഭിനയിക്കുന്ന ചിത്രം ആദ്യ ആഴ്ചയിൽ തന്നെ ലോകമെമ്പാടും ഹിറ്റാവുകയും സിനിമ 375 കോടി നേടുകയും ചെയ്തതായി സൺ പിക്‌ചേഴ്‌സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Discussion about this post