മുംബൈ: ജനപ്രിയ നടൻ നടൻ പവൻ (25) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം. തമിഴ്, ഹിന്ദി സീരിയലുകളിൽ നിരവധി ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച താരമാണ് പവൻ.
മുബൈയിലെ വസതിയിൽ വെള്ളിയാഴ്ച പുലർച്ചെ 5 മണിയോടെയായിരുന്നു അദ്ദേഹത്തിന്റെ മരണം. കിടപ്പ് മുറിയിൽ നിന്നും പുറത്തുവരാത്തതിനെ തുടർന്ന് പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് മരിച്ച നിലയിൽ അദ്ദേഹത്തെ കണ്ടത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം അന്ത്യകർമങ്ങൾക്കായി ജന്മനാടായ കർണാടകയിലേക്ക് കൊണ്ടുപോയി.
കഴിഞ്ഞ ആഴ്ചയാണ് കന്നഡ നടി സ്പന്ദന ഹോട്ടൽ മുറിയിൽ കുഴഞ്ഞു വീണു മരിച്ചത്. ഇതിന് പിന്നാലെയാണ് പവന്റെ വിയോഗം. നിരവധി ചെറുപ്പക്കാരായ സിനിമാ താരങ്ങളാണ് ഈയിടെയായി ഹൃദയസ്തംഭനം മൂലം അന്തരിക്കുന്നത്. സിദ്ധാർത്ഥ് ശുക്ല, പുനീത് രാജ്കുമാർ, കെ.കെ , രാജ് കൗശൽ തുടങ്ങിയവർ മരിച്ചത് ഹൃദയസ്തംഭനത്തെ തുടർന്നാണ്.
Discussion about this post