ലഡാക്ക്: ഒരു പോറൽ പോലും ഏൽക്കാതെ ലഡാക്ക് ട്രിപ്പ് തുടരുന്നതിനിടെ പുതിയ ജല്പനങ്ങളുമായി രാഹുൽ ഗാന്ധി രംഗത്ത്. ചൈന ഇന്ത്യയുടെ ഭൂമി പിടിച്ചെടുത്തുവെന്ന അവകാശവാദമാണ് രാഹുൽ വീണ്ടും ഉയർത്തുന്നത്. കേന്ദ്രഭരണപ്രദേശത്ത് ഒരിഞ്ച് ഭൂമി പോലും നഷ്ടപ്പെട്ടിട്ടില്ലെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം ശരിയല്ലെന്ന് രാഹുൽ പറഞ്ഞു. ഇവിടെ ആളുകൾ പറയുന്നത് ചൈനീസ് പട്ടാളം നമ്മുടെ നാട്ടിൽ കടന്നിരിക്കുന്നു എന്നാണ്. നേരത്തെ മേയാൻ ഉപയോഗിച്ചിരുന്ന സ്ഥലത്തേക്ക് ഇപ്പോൾ പോകാൻ കഴിയില്ലെന്ന് അവർ പറയുന്നു. അവർ വ്യക്തമായി പറയുന്നു. ഒരിഞ്ച് ഭൂമി പോലും നഷ്ടപ്പെട്ടിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. , എന്നാൽ അത് ശരിയല്ല, ലഡാക്കിൽ ആരോടെങ്കിലും ചോദിക്കൂ, അവർ ഇത് നിങ്ങളോട് പറയും എന്നാണ് ലഡാക്കിൽ നിന്നു കൊണ്ട് രാഹുൽ പറഞ്ഞത്. പിതാവ് രാജീവ് ഗാന്ധിയുടെ ജന്മവാർഷികത്തിൽ പ്രാർത്ഥന അർപ്പിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ.
എന്നാൽ പാംഗോംങ് തടാകം സന്ദർശിച്ച ശേഷമാണ് രാഹുലിന്റെ ഈ അടിസ്ഥാന രഹിതമായ ആരോപണം. മുൻപ് 2022 മേയിൽ് ചൈന പാംഗോംങ്ങ് തടാകവും പരിസര പ്രദേശങ്ങളും കൈയ്യടക്കി രണ്ട് പാലം പണിഞ്ഞതായി രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. അതേ പ്രദേശത്ത് കൂടെ അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ വിലക്കിയ ബൈക്ക് യാത്രയാണ് ട്രിപ്പിനായി രാഹുൽ തിരഞ്ഞെടുത്തത്. ചൈന കൈയ്യടക്കി എന്ന് ആരോപിച്ച പ്രദേശത്ത് എങ്ങനെയാണ് രാഹുൽ ഇത്ര ധൈര്യത്തോടെ ബൈക്കിൽ സഞ്ചരിക്കുന്നതെന്നാണ് ഉയരുന്ന ചോദ്യം.
തനിക്ക് സ്വന്തമായി ബൈക്ക് ഉണ്ടൈന്നും പക്ഷേ ഓടിക്കാറില്ലെന്നും രാഹുൽ മുൻപ് പറഞ്ഞിരുന്നു. സുരക്ഷാ കാരണങ്ങളാൽ സുരക്ഷാ ജീവനക്കാർ തന്നെ ബൈക്ക് ഓടിക്കാൻ അനുവദിക്കാറില്ലെന്നും, എന്നാൽ ആഗ്രഹത്തിന്റെ പുറത്ത് ഡ്യൂക്ക് വാങ്ങിയെന്നും രാഹുൽ പറഞ്ഞിരുന്നു. അത്രയേറെ സുരക്ഷിതമായ സ്ഥലമെന്ന് ഉറപ്പായത് കൊണ്ടല്ലേ സുരക്ഷാ ഉദ്യോഗസ്ഥർ രാഹുലിനെ ലഡാക്കിൽ ബൈക്ക് ഓടിക്കാൻ അനുവദിച്ചതെന്ന ചോദ്യവും ഇതോടെ ഉയർന്നു കഴിഞ്ഞു. ഇന്ത്യയുടെ മണ്ണെന്ന ഉറപ്പില്ലാതെ രാഹുൽ എങ്ങനെയാണ് ഇത്ര ധൈര്യത്തോടെ അവിടെ ഉള്ള സന്ദർശനം ഓഗസ്റ്റ് 25 വരെ നീട്ടിയതെന്ന് ആളുകൾ പരിഹസിക്കുന്നുണ്ട്. നിലവിൽ ലഡാക്ക് സന്ദർശനത്തിലാണ് രാഹുൽ.ലേ ലഡാക്കില്‍ കെടിഎം 390 അഡ്വഞ്ചറില്‍ ചുറ്റുന്നതിന്റെ ചിത്രങ്ങള്‍ രാഹുല്‍ സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെ പങ്കുവെച്ചിരുന്നു.
Discussion about this post