മലപ്പുറം: തുവ്വൂരിൽ സ്ത്രീയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. കരുവാരക്കുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന വിഷ്ണു എന്ന യുവാവിന്റെ വീട്ടു വളപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
വിഷ്ണുവിന്റെ വീടിനോട് ചേർന്നുള്ള മാലിന്യക്കുഴിക്ക് സമീപത്ത് കുഴിച്ചിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശവാസിയായ സുജിതയുടെ മൃതദേഹമാണ് ഇതെന്നാണ് സംശയിക്കുന്നത്. ഒരു മാസം മുൻപ് സുജിതയെ കാണാതായിരുന്നു. വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സുജിതയ്ക്കായുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
തുവ്വൂർ കൃഷിഭവനിലെ താൽക്കാലിക ജീവനക്കാരിയായിരുന്നു കാണാതായ സുജിത. കഴിഞ്ഞ മാസം 11 നാണ് സുജിതയെ കാണാതായത്. അന്വേഷണത്തിന്റെ ഭാഗമായി പഞ്ചായത്തിൽ ജോലി ചെയ്തിരുന്ന വിഷ്ണുവിന്റെ വീട്ടിലും പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
Discussion about this post