മലപ്പുറം; മുൻമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ എസി മൊയ്തീന്റെ വീട്ടിൽ എൻഫോഴ്‌സ് ഡയറക്ടറേറ്റ് റെയ്ഡ്. കുന്നംകുളം എംഎൽഎയായ എസി മൊയ്തീന്റെ വീട്ടിൽ കൊച്ചിയിൽ നിന്നെത്തിയ സംഘമാണ് റെയ്ഡ് നടത്തുന്നത്. കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. കേസിൽ എസി മൊയ്തീന് ബന്ധമുണ്ടെന്നാണ് ഇഡി പറയുന്നത്.
കരുവന്നൂർ ബാങ്ക് ട്ടിപ്പിനു ചുക്കാൻ പിടിച്ച ശാഖാ മാനേജർ ബിജു കരീം എംഎൽഎ എസി മൊയ്തീന്റെ ബന്ധുവാണെന്ന് ആരോപണം ഉയർന്നിരുന്നു. ബിജുവിന്റെയും ജിൽസിന്റെയും ഭാര്യമാരുടെ പേരിലുള്ള സൂപ്പർ മാർക്കറ്റ് 2019 ൽ എ സി മൊയ്തീൻ ഉദ്ഘാടനം ചെയ്യുന്നതിന്റെ ഫോട്ടോ പുറത്തുവന്നിരുന്നു. എന്നാൽ ചടങ്ങിൽ ജനപ്രതിനിധിയെന്ന നിലയിലാണു പങ്കെടുത്തതെന്നും ബിജു കരീം എന്നൊരു ബന്ധു തനിക്കില്ലെന്നും എ സി മൊയ്തീൻ എംഎൽഎ അന്ന് വാദിച്ചത്. ഇത് നിലനിൽക്കെയാണ് വസതിയിൽ റെയ്ഡ് നടക്കുന്നത്.
Discussion about this post