ബെഗളുരു: രാജ്യത്തിന്റെ അഭിമാനമായ ചന്ദ്രയാന്‍ മൂന്ന് ദൗത്യത്തിനെ കളിയാക്കി സമൂഹ മാദ്ധ്യമത്തില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രകാശ് രാജിനെതിരെ പോലീസില്‍ പരാതി. കര്‍ണാടകയിലെ ബാഗല്‍കോട്ട് ജില്ലയിലെ ബനഹട്ടി പോലീസാണ് കേസെടുത്തിരിക്കുന്നത്. ജില്ലയിലെ ഹിന്ദു സംഘടനാ നേതാക്കളുടെ പരാതിയിന്‍മേലാണ് പ്രകാശ് രാജിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നടന്‍ രാജ്യത്തിന്റെ അഭിമാനത്തെയാണ് പരിഹസിച്ചതെന്നും ഇയാള്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.
കഴിഞ്ഞ ദിവസമാണ് ചാന്ദ്ര ദൗത്യത്തെ പരിഹസിക്കുന്ന രീതിയില്‍ ലുങ്കിയുടുത്ത ഒരാള്‍ ചായ അടിക്കുന്ന കാര്‍ട്ടൂണ്‍ ചിത്രം എക്‌സില്‍ പ്രകാശ് രാജ് പങ്ക് വച്ചത്. വിക്രം ലാന്‍ഡറില്‍ നിന്നുള്ള ആദ്യ ദൃശ്യം എന്ന ക്യാപ്ഷനോടെയായിരുന്നു പരിഹാസം. എന്നാല്‍ ഇത് രാജ്യത്തെ അപമാനിക്കുന്നതാണെന്ന് കാട്ടി കടുത്ത വിമര്‍ശനം സമൂഹ മാദ്ധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു. ചന്ദ്രയാന്‍ ദൗത്യം രാഷ്ട്രീയത്തിന് അതീതമാണെന്നും ഇത് എല്ലാ ഭാരതീയര്‍ക്കും അഭിമാന നിമിഷങ്ങളാണെന്നും ജനങ്ങള്‍ പ്രതികരിച്ചിരുന്നു. ഇതിന് പുറമേയാണ് ഇപ്പോള്‍ പ്രകാശ് രാജിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Discussion about this post