തെന്നിന്ത്യൻ സൂപ്പർതാരം രജനികാന്തിന്റെ ജയിലർ തിയേറ്ററുകളിൽ ജൈത്ര യാത്ര തുടരുകയാണ്. വിജയയാത്രയ്ക്കിടെ ഉത്തരേന്ത്യൻ പര്യടനം നടത്തുകയാണ് അദ്ദേഹം. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പ്രതിപക്ഷ നേതാവ് അഖിലേഷ് യാദവിനെയും സന്ദർശിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മറ്റൊരു വീഡിയോയും വൈറലാവുകയാണ്. ജയിലറിന്റെ ഓഡിയോ ലോഞ്ചിനിടെ അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലായത്.
ജയിലറി’ലെ ഹുക്കും എന്ന ഗാനത്തിൽ നിന്നും സൂപ്പർസ്റ്റാർ എന്ന വാക്ക് നീക്കാൻ ഞാൻ ആവശ്യപ്പെട്ടിരുന്നു. കാരണം സൂപ്പർസ്റ്റാർ എന്ന പട്ടം എപ്പോഴും പ്രശ്‌നമാണ്. ചില വർഷങ്ങൾക്കു മുൻപും സൂപ്പർസ്റ്റാർ എന്ന പദവി വേണ്ടെന്നു പറഞ്ഞിരുന്നു, അപ്പോൾ രജനി പേടിച്ചിട്ടാണ് ഇങ്ങനെ പറയുന്നത് എന്നാണു എല്ലാവരും പറഞ്ഞ് പരത്തിയത്. ഞാൻ ഭയക്കുന്നത് രണ്ടുപേരെ മാത്രമാണ്. ഒന്നാമത് ദൈവത്തിനെ, രണ്ടാമത് നല്ല മനുഷ്യരെ. നല്ല മനുഷ്യർ നമ്മളെ ശപിച്ചാൽ അത് ദുരന്തമാണെന്ന് അദ്ദേഹം പറഞ്ഞു.
തനിക്ക് നേരെയുണ്ടാകുന്ന വിമർശനങ്ങളെ കുറിച്ച് രജനി പ്രതികരിച്ചിരുന്നുു സംസാരിക്കുമ്പോൾ, ‘ ‘പക്ഷികളുടെ കൂട്ടത്തിൽ കാക്ക എല്ലാവരെയും ശല്യപ്പെടുത്തും. പരുന്ത് അത്തരത്തിൽ ചെയ്യില്ല. കാക്ക പരുന്തിനെപ്പോലും ശല്യപ്പെടുത്തും. എന്നാൽ പരുന്ത് അതിന് പ്രതികരിക്കാതെ ഉയരത്തിൽ പറക്കും. കാക്കയ്ക്ക് ആ ഉയരത്തിൽ എത്താൻ കഴിയില്ല. ഞാൻ ഇങ്ങിനെ പറയുന്നത് ഒരാളെ ഉദ്ദേശിച്ചാണ് എന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ വരും. കുരയ്ക്കാത്ത നായകളും, കുറ്റം പറയാത്ത നാവുകളും ഉണ്ടാകില്ല. അത് രണ്ടും നമ്മുടെ നാട്ടിൽ ഉണ്ടാകാത്ത സ്ഥലങ്ങളും കാണില്ല. നമ്മൾ നമ്മുടെ പണിയുമായി മുന്നോട്ട് പോയാൽ ആരും ഒന്നും ചെയ്യുവാൻ പറ്റില്ല” എന്നും രജനി പറഞ്ഞു.
മദ്യപിച്ചതാണ് ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ തെറ്റെന്ന് വിശ്വസിക്കുന്നു. മദ്യപിക്കുമായിരുന്നില്ലെങ്കിൽ ഒരു പക്ഷേ കൂടുതൽ നല്ല മനുഷ്യനും നല്ല താരവുമാകാൻ സാധിക്കുമായിരുന്നു. എന്നുവച്ച് മദ്യപിക്കരുതെന്ന് പറയുന്നില്ല ആഘോഷ വേളയിൽ മദ്യപിക്കുന്നതിൽ തെറ്റില്ല, ശീലമാക്കരുതെന്നും രജനി പറയുന്നു.
Discussion about this post