ഭോപ്പാൽ : കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ മധ്യപ്രദേശിൽ ജാതി സെൻസസ് നടത്തുമെന്ന് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രഖ്യാപിച്ചു. സാഗറിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഖാർഗെ.
സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപ നൽകും എന്നതുൾപ്പെടെയുള്ള വാഗ്ദാനങ്ങളും മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രമാണിച്ച് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ നൽകിയിട്ടുണ്ട്. കർഷകരുടെ കടം എഴുതിത്തള്ളും , 100 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകും,സ്ത്രീകൾക്ക് പ്രതിമാസം 1,500 രൂപ നൽകും , 500 രൂപക്ക് ഗ്യാസ് സിലിണ്ടർ എന്നിങ്ങനെ നീളുന്ന നിരവധി വാഗ്ദാനങ്ങളാണ് മധ്യപ്രദേശിലെ വോട്ടർമാർക്ക് കോൺഗ്രസ് നൽകിയിട്ടുള്ളത്.
ബദ്തുമ ഗ്രാമത്തിൽ രവിദാസ് സ്മാരകത്തിന് തറക്കല്ലിടാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഈയിടെ മധ്യപ്രദേശ് സന്ദർശിച്ചത് തിരഞ്ഞെടുപ്പ് മുന്നിൽകണ്ടാണെന്ന് ഖാർഗെ റാലിയിൽ പറഞ്ഞു. കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിൽ ആറ് പിന്നോക്ക വിഭാഗക്കാർക്ക് പ്രാതിനിധ്യം നൽകിയിട്ടുണ്ടെന്നും ഖാർഗെ പ്രത്യേകം എടുത്തു പറഞ്ഞു.
Discussion about this post