ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ തലസ്ഥാനമായ ജോഹന്നാസ്ബര്‍ഗില്‍ വ്യാഴാഴ്ച നടന്ന ബ്രിക്സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും പരസ്പരം ഹസ്തദാനം ചെയ്യുകയും ഹ്രസ്വ സംഭാഷണത്തിലേര്‍പ്പെടുകയും ചെയ്തു. 15-ാമത് ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവന പുറപ്പെടുവിക്കുന്നതിന് തൊട്ട് മുന്‍പാണ് പ്രധാനമന്ത്രി മോദിയും ചൈനീസ് പ്രധാനമന്ത്രിയും അവരുടെ നിയുക്ത ഇരിപ്പിടങ്ങളിലേയ്ക്ക് പോകുന്നതിന്റെ ഇടയില്‍ ഹ്രസ്വ സംഭാഷണത്തിലേര്‍പ്പെട്ടത്.
2020 ഏപ്രിലില്‍ കിഴക്കന്‍ ലഡാക്കില്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും ഇന്ത്യന്‍ സേനയും തമ്മിലുണ്ടായ പ്രശ്‌നങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് ഇരു നേതാക്കളും പരസ്പരം കാണുകയും അഭിവാദ്യം ചെയ്യുകയും ചെയ്യുന്നത് എന്നത് ശ്രദ്ധേയമാണ്.
കിഴക്കന്‍ ലഡാക്കിലെ ഇന്ത്യ അതിര്‍ത്തിയിലേക്ക് ചൈനീസ് പട്ടാളം കടന്നുകയറുകയും ഇന്ത്യന്‍ മണ്ണ് സ്വന്തമാക്കാന്‍ ശ്രമിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ആഭ്യന്തര ബന്ധം വഷളായത്. ഇതില്‍ പരിഹാരം കണ്ടെത്തുന്നതിനായി 2020 മുതല്‍ ഇരുപക്ഷവും ഇതുവരെ 19 റൗണ്ട് ചര്‍ച്ചകള്‍ നടത്തിയെങ്കിലും വിഷയം പൂര്‍ണമായും ഒത്തുതീര്‍പ്പിലെത്തിയില്ല.
അതേസമയം ബ്രിക്‌സ് രാഷ്ട്രങ്ങളുടെ പട്ടികയിലേക്ക് പാകിസ്താനെ കൂടി ഉള്‍പ്പെടുത്തണമെന്ന ചൈനയുടെ ആവശ്യം സഖ്യം നിരാകരിച്ചു. ഇന്ത്യയുടെ എതിര്‍പ്പിനെ മാനിച്ചാണ് ബ്രിക്‌സ് കൂട്ടായ്മ പാകിസ്താനെ ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്ന ഉറച്ച നിലപാട് എടുത്തത്. ഇതോടെ പാകിസ്താനെ കൂടെ കൂട്ടി ബ്രിക്‌സില്‍ ആധിപത്യം സ്ഥാപിക്കാനുള്ള ചൈനയുടെ ശ്രമമാണ് പരാജയപ്പെട്ടത്.
Discussion about this post