റാഞ്ചി: ഝാർഖണ്ഡിൽ മദ്രസ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ ഇമാമിന് മരണം വരെ തടവ് ശിക്ഷ വിധിച്ച് കോടതി. പൻകി സ്വദേശി മൗലാന മുഹമ്മദ് അമാനുള്ള അൻസാരിയ്ക്കാണ് മരണം വരെ തടവ് ശിക്ഷ വിധിച്ചത്. ഇതിന് പുറമേ 60,000 രൂപ പിഴയൊടുക്കാനും നിർദ്ദേശിച്ചു.
എട്ട് വയസ്സുകാരിയെ ആണ് അമാനുള്ള പീഡനത്തിന് ഇരയാക്കിയത്. കഴിഞ്ഞ വർഷമായിരുന്നു സംഭവം. മസ്ജിദിനോട് ചേർന്നുള്ള മദ്രസയിലെ വിദ്യാർത്ഥിനിയായിരുന്നു പെൺകുട്ടി. ജിന്ന് കൊലപ്പെടുത്താൻ വരുന്നുണ്ടെന്ന് പറഞ്ഞ് ഭയപ്പെടുത്തിയായിരുന്നു പീഡനം. ജിന്ന് കൊലപ്പെടുത്താൻ വരുന്നുണ്ടെന്നും താൻ രക്ഷിക്കാമെന്നും വിശ്വസിപ്പിച്ച് ഇയാൾ കുട്ടിയെ മുറിയിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇതിന് ശേഷം ഇത് പുറത്തുപറയരുതെന്നും പറഞ്ഞാൽ കൊന്നുകളയുമെന്നും ഇമാം ഭീഷണിപ്പെടുത്തിയിരുന്നു.
എന്നാൽ വീട്ടിലെത്തിയ പെൺകുട്ടി നിർത്താതെ കരഞ്ഞു. ഇത് കണ്ട് വീട്ടുകാർ കാര്യം തിരക്കുകയായിരുന്നു. അപ്പോഴാണ് കുട്ടി ഇമാം മോശമായി പെരുമാറിയ കാര്യം വെളിപ്പെടുത്തിയത്. ഇതേ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു.
Discussion about this post