ഡൽഹി: ചാന്ദ്രയാൻ 3 ദൗത്യം വിജയകരമായി സഞ്ചാരം തുടരുന്നു. പ്രഗ്യാൻ റോവർ ചന്ദ്രോപരിതലത്തിലെ ‘ശിവശക്തി’ പോയിന്റിന് ചുറ്റും സഞ്ചരിക്കുന്നതിന്റെ വീഡിയോ ഇസ്രോ പുറത്തുവിട്ടു.’ചന്ദ്രയാൻ -3 ദൗത്യം:ഇവിടെ എന്താണ് പുതിയത്? ദക്ഷിണധ്രുവത്തിലെ ചന്ദ്രരഹസ്യങ്ങൾ തേടി പ്രഗ്യാൻ റോവർ ശിവശക്തി പോയിന്റിന് ചുറ്റും കറങ്ങുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ഐസ്ആർഒ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
Chandrayaan-3 Mission:
🔍What's new here?Pragyan rover roams around Shiv Shakti Point in pursuit of lunar secrets at the South Pole 🌗! pic.twitter.com/1g5gQsgrjM
— ISRO (@isro) August 26, 2023
ചന്ദ്രയാൻ-3 യുടെ വിക്രം ലാൻഡർ ഇറങ്ങിയ മേഖല ‘ശിവ ശക്തി’ പോയിന്റ് എന്ന് അറിയപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ വ്യക്തമാക്കിയിരുന്നു. ആഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി ആയി ആചരിക്കും.ചന്ദ്രയാൻ 2 ക്രാഷ് ലാന്റ ചെയ്ത സ്ഥലത്തിന് തിരംഗാ പോയിന്റ് എന്നും അറിയപ്പെടുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.ചന്ദ്രയാൻ 3ന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരെ നേരിട്ട് കണ്ട് അഭിനന്ദിക്കുന്നതിനായി ബംഗളൂരുവിലെത്തിയപ്പോഴാണ് ഈ സുപ്രധാന പ്രഖ്യാപനങ്ങൾ പ്രധാനമന്ത്രി നടത്തിയത്.
ഇത് ലളിതമായ വിജയമല്ല. ഈ നേട്ടം അനന്തമായ ബഹിരാകാശത്ത് ഇന്ത്യയുടെ ശാസ്ത്രശക്തിയെ വിളിച്ചറിയിക്കുന്നു. ‘ഇന്ത്യ ‘ചന്ദ്രനിലാണ്’! ചന്ദ്രനിൽ നാം നമ്മുടെ ദേശീയ അഭിമാനം സ്ഥാപിച്ചിരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ നൂറ്റാണ്ടിലെ ഏറ്റവും പ്രചോദനാത്മകമായ നിമിഷങ്ങളിൽ ഒന്നാണ് ചന്ദ്രനിൽ തൊട്ട നിമിഷം. ഓരോ ഇന്ത്യക്കാരനും അത് സ്വന്തം വിജയമായി കണക്കാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post