തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കടുത്ത ചൂടിന് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ജില്ലകളിൽ സാധാരണ താപനിലയിൽ നിന്നും നാല് ഡിഗ്രി വരെ വർദ്ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് താപലനില ഉയരാൻ സാദ്ധ്യതയുള്ളതായി പ്രവചിക്കപ്പെട്ടിരിക്കുന്നത്. കൊല്ലത്ത് താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിൽ 35 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരും. അതിനാൽ പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നലെയും ശക്തമായ ചൂട് ആയിരുന്നു സംസ്ഥാനത്ത് അനുഭവപ്പെട്ടിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ എട്ട് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
പുനലൂരിലാണ് ഇന്നലെ ഏറ്റവും കൂടുതൽ താപനില റിപ്പോർട്ട് ചെയ്തത്. 35.8 ഡിഗ്രി സെൽഷ്യസ് ആയിരുന്നു താപനില. പാലക്കാട്, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ 34.5 ഡിഗ്രി സെൽഷ്യസും, തിരുവനന്തപുരം സിറ്റിൽ 33.8 ഡിഗ്രി സെൽഷ്യസുമായിരുന്നു താപനില രേഖപ്പെടുത്തിയത്.
Discussion about this post